- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത സമ്മേളനം വെള്ളിയാഴ്ച സാൽമിയയിൽ ; റസിയ നിസാർ, ഫൈസൽ നന്മണ്ട എന്നിവർ മുഖ്യാതിഥികൾ
കുവൈത്ത് സിറ്റി:ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള മുജാഹിദ് ഗേൾസ് മൂവ്മെന്റ് (എം.ജി.എം) സംഘടിപ്പിക്കുന്ന വനിത സമ്മേളനം വെള്ളിയാഴ്ച (ജനുവരി 26) വൈകിട്ട് 5.30 ന് സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടക്കും.
സമ്മേളനത്തിൽ അമേരിക്കൻ - കൗൺസിലിങ് സൈക്കോളജിസ്റ്റും ബിഹേവിയർ അനലിസ്റ്റുമായ റസിയ നിസാർ, കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട എന്നിവർ മുഖ്യാതിഥികളായിരിക്കും. കൂടാതെ വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.
'വിശ്വ മാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ ഫെബ്രുവരി 15, 16, 17, 18 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണ ഭാഗമായാണ് സംഗമം.സംഗമത്തിലേക്ക് കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 65829673, 99060684, 99776124,