- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷൻ 2024-25ഭരണസമിതി നിലവിൽ വന്നു
കുവൈറ്റ് വയനാട് അസ്സിസിയേഷന്റെ വാർഷിക പൊതുയോഗം രക്ഷാധികാരി ബാബുജി ബത്തെരി പ്രസീഡിങ് ഓഫീസർ ആയ് നടന്ന തിരഞ്ഞെടുപ്പിൽ സംഘടനയുടെ 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി ജിനേഷ് ജോസ് (പ്രസിഡന്റ്) , മെനീഷ് വാസ് (സെക്രെട്ടറി) , അജേഷ് സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സലിം ടി പി (വൈസ് പ്രസിഡന്റ്) , മിനി കൃഷ്ണ ( വൈസ് പ്രസിഡന്റ്), ഷിനോജ് ഫിലിപ് (ജോയിന്റ് സെക്രട്ടറി), ഷൈൻ ബാബു (ജോയിന്റ് ട്രഷറർ) ജെസ്സി (ആർട്സ് കൺവീനർ) , സുകുമാരൻ കെ ജി ( സ്പോർട്സ് കൺവീനർ ) , പ്രസീത (വനിതാവേദി കൺവീനർ) എന്നിവരെയും , ഏരിയ കൺവീനർമാരായി രാജേഷ് എം ആർ , ഷെരീഫ് (ഫഹാഹീൽ ), ഷിബു , സിബി (അബ്ബാസിയ ), ഷിജി ജോസഫ് , സനീഷ് (സാൽമിയ) , മനോജ് റ്യൻസ് ( ഫർവാനിയ) എന്നിവരെയും , എക്സിക്യൂട്ടീവ് അംഗങ്ങളായി ഗിരീഷ് , അനീഷ് , മൻസൂർ , എന്നിവരെയും മീഡിയ കൺവീനർ ആയി മുബാറക് കാമ്പ്രത്തിനെയും, ഓഡിറ്ററായി ഷറഫുദീനെയും തിരഞ്ഞെടുത്ത യോഗത്തിൽ സംഘടനയുടെ രക്ഷാധികാരിയായി ബാബുജി ബത്തേരിയെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പഴയ ഭരണസമിതിയിൽ നിന്ന് രേഖകൾ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കൈമാറി. വയനാട്ടുകാരുടെയും പൊതുവിൽ പ്രവാസികളുടെയും ഉന്നമനത്തിനു സേവനരംഗത്ത് ഊർജ്ജസ്വലമായ് നിലനിൽക്കും എന്ന് നിയുക്ത പ്രസിഡന്റ് ജിനേഷ് ജോസ് നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു. ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദി അറിയിച്ചു.