- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കുവൈറ്റിന് നവ നേതൃത്വം; ബി എസ് പിള്ള മുഖ്യ രക്ഷാധികാരി
2010 ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചു പേരിൽ നിന്നും തുടങ്ങിയ റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും കുവൈറ്റിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.
2024-2025 വർഷത്തിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും, ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ ക്രിക്കറ്റ് പ്രേമികൾക്കിടയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് പുതിയ നേതൃത്വം വന്നിരിക്കുകയാണ്. 2024 ഫെബ്രുവരി 2 നു അബുഹലീഫയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.
ബി എസ് പിള്ള (മുഖ്യ രക്ഷാധികാരി), ഡോ.ആദർശ് അശോകൻ (രക്ഷാധികാരി), ജിതേഷ് മോഹൻദാസ് (രക്ഷാധികാരി), അനീഷ് കെ അശോക് (ചെയർമാൻ),യോഗേഷ് താമോർ (വൈസ് ചെയർമാൻ),ജിജോ ബാബു ജോൺ (ടീം കോർഡിനേറ്റർ),വിപിൻ രാജേന്ദ്രൻ (പ്രസിഡന്റ്), ലിജു മാത്യൂസ് (വൈസ് പ്രസിഡന്റ്),വിനീത് വിജയൻ (വൈസ് പ്രസിഡന്റ്), ജയേഷ് കോട്ടോള (ജനറൽ സെക്രട്ടറി), ശിവ കൊട്ടി റെഡ്ഡി (സെക്രട്ടറി),ദില്ലു ദിലീപൻ (ട്രഷറർ),രാഹുൽ പാച്ചേരി (ജോയിന്റ് ട്രഷറർ), ബിപിൻ ഓമനക്കുട്ടൻ(സ്പോൺസർഷിപ് മാനേജർ),ഷിജു മോഹനൻ (സോഷ്യൽ മീഡിയ മാനേജർ),അരുൺ കൃഷ്ണ (യൂണിഫോം മാനേജർ).
മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായി ജോയ്സ് ജോസഫ്,അരുൺ തങ്കപ്പൻ,ഷമീർ പൂവത്താൻ കണ്ടി,ആദർശ് പറവൂർ,സിനിജിത് ദേവരാജ്,മനോജ് റോയ്,സുരേഷ് ഡോൺ,റിജോ പൗലോസ് എന്നിവരെയും തിരഞ്ഞെടുത്തു. ടൂർണമെന്റ് നടത്തിപ്പിനായി സുമൻ,അജിത് ഉല്ലാസ്,രഞ്ജിത് കെ പി,വിജിത് കുമാർ എന്നിവരെയും നെറ്റ്സ് കോർഡിനേറ്റർസ് ആയി റിജോ പൗലോസ്, അബ്ദുൽ റഹ്മാൻ എന്നിവരെയും തിരഞ്ഞെടുത്തു. ക്യാപ്റ്റിൻ ആയി വിപിൻ രാജേന്ദ്രനും വൈസ് ക്യാപ്റ്റൻ ആയി ജയേഷ് കൊട്ടോളയും തുടരാൻ യോഗത്തിൽ തീരുമാനിച്ചു.
റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് മലയാളികൾക്കിടയിൽ ക്രിക്കറ്റ് - മറ്റു ഇതര കായിക വിനോദങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ വളർത്തി കൊണ്ടുവരുന്നതിൽ പ്രാധാന്യം നൽകാനും വിവിധ ടൂർണമെന്റുകൾ അത്തരത്തിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.