- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
വയനാട് ദുരന്തം ; ഇസ്ലാഹി സെന്റര്‍ അഗാധ ദുഖം രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍-മഴക്കെടുതിയിലുണ്ടായ ഹൃദയ ഭേദക ദുരന്തത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി അഗാധ ദുഖം രേഖപ്പെടുത്തി. അപകടത്തിന് ഇരയായവരോടൊപ്പം ഐ.ഐ.സിയും കൂടെയുണ്ടെന്നും സഹായ സമാഹരണത്തിനായി പ്രത്യേക വിംഗ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കുവൈത്ത് കമ്മിറ്റി സ്വരൂപിക്കുന്ന സംഖ്യ മാതൃ സംഘടനയിലൂടെ ബന്ധപ്പെട്ട സഹായ കമ്മിറ്റിക്ക് കൈമാറും.സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഐ.ഐ.സിയുമായി ബന്ധപ്പെടുക. സെക്രട്ടറി- 9906 0684, ആക്ടിംഗ് പ്രസിഡിന്റ്- 9779 4984
Next Story