- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
കെ.റ്റി.എം.സി.സി സ്വദേശ കുടുംബ സമ്മേളനം ജൂലൈ 19ന്
ചെങ്ങന്നൂര്‍ : കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്ഗ്രിഗേഷന് (കെ.റ്റി.എം .സി.സി) സ്വദേശ സമ്മേളനം ജൂലൈ മാസം 19 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ചെങ്ങന്നൂര്‍ കൊല്ലകടവ് ഫെയ്ത്ത് ഹോമിലെ കെ.റ്റി.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടത്തുന്നു.
കുവൈറ്റില്‍ നിന്നും സ്ഥിര താമസത്തിന് നാട്ടില്‍ എത്തിയ മുന്‍കാല പ്രവര്‍ത്തകരും അവധിക്ക് നാട്ടിലെത്തിയവരും കൊല്ലകടവ് ഫെയ്ത്ത് ഹോം ആശ്രമത്തിലുള്ള കെ.റ്റി.എം.സി.സി ആഡിറ്റോറിയത്തില്‍ ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഒത്തുചേരുന്നു.
പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍* എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ച അഡ്വ. ജോണ്‍ തോമസ് നയിക്കും.
പന്തളം ഹാര്‍മ്മണി മ്യൂസിക്ക് ബാന്‍ഡ് ഒരുക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.ഹാര്‍വസ്റ്റ് ടെലിവിഷന്‍ തല്‍സമയ സംപ്രേഷണം ചെയ്യും. ശ്രീ. തോമസ് കെ. തോമസ് (കുട്ടനാട് എം.എല്‍ എ ) സമ്മേളനം ഉത്ഘാടനം ചെയ്യും. റവ സാം ജി . കെ. സാം മുഖ്യ പ്രഭാഷണം നടത്തും.
രോഗികള്‍ക്കു വേണ്ടിയുള്ള പ്രത്യേക കരുതല്‍ സഹായ നിധിയുടെ ഉത്ഘാടനം റവ. സി. സി. കുരുവിള നിര്‍വഹിക്കും.
സുവിശേഷകരുടെ പ്രത്യേക സമ്മേളനം ഇതോടുഅനുബന്ധിച്ചു കെ.പി. കോശി മെമ്മോറിയല്‍ എക്കോ ഫ്രണ്ടിലി ലൈബ്രറിയില്‍ നടത്തും.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി ഷിജോ തോമസും (+96599204091) കണ്‍വീനര്‍ പി. ജോണ്‍ മാത്യുവും (00919446385387 ) അറിയിച്ചു.