- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ അവിസ്മരണീയമായി
സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്‍ച്ച ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ്കരോൾ സർവീസ് ; ഗ്ലോറിയ 2022 " ഡിസംബർ 23 വെള്ളിയാഴ്ച വൈകിട്ട് എൻ. ഇ. സി.കെ, ചർച്ചിൽ വെച്ചു നടത്തപ്പെട്ടു. ഇടവക വികാരി റവ . എൻ .എം. ജെയിംസ് കരോൾസർവീസിന് നേതൃത്വം നൽകുകയും ബിഷപ്പ് റൈറ്റ് .റവ .ഡോ. എബ്രഹാം ചാക്കോക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു.
റോയ്. കെ. യോഹന്നാൻ ( സെക്രട്ടറി ,എൻ.ഇ. സി. കെ.), .സജു .വി .തോമസ് ( സെക്രട്ടറി ,കെ.ടി.എം.സി.സി .) ആശംസകൾഅർപ്പിച്ചു സംസാരിച്ചു . ഇടവക ക്വയർ മാസ്റ്റർ ലിനു .പി . മണികുഞ്ഞിന്റെനേതൃത്വത്തിൽ ഇടവക ക്വയറും .ജോർജ് ചെറിയാന്റെ നേതൃത്വത്തിൽ ജൂനിയർക്വയറും കരോൾ ഗാനങ്ങൾ ആലപിച്ചു. സൺഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾഅവതരിപ്പിച്ചു.എം. തോമസ് ജോൺ പ്രാരംഭ പ്രാർത്ഥനയും, ഇടവക സെക്രട്ടറി റെക്സി ചെറിയാൻ സ്വാഗതവും ട്രസ്റ്റി. കുരുവിള ചെറിയാൻ നന്ദിയുംപ്രകാശിപ്പിച്ചു. ബിഷപ്പ് റൈറ്റ് .റവ .ഡോ. എബ്രഹാം ചാക്കോ സമാപനപ്രാർത്ഥനയും ആശീർ വാദത്തോടും കരോൾ സർവീസ് സമാപിച്ചു. ഇടവക അംഗങ്ങളെകൂടാതെ സഹോദരി സഭകളിൽ നിന്നുമുള്ള നിരവധി പേർ കരോൾ സർവീസിൽ വന്നുസംബന്ധിച്ചു. ക്രിസ്മസ് കരോൾ സർവീസിന് റെജു ഡാനിയേൽ ജോൺ അവതാരകൻആയിരുന്നു.