കുവൈത്ത് സിറ്റി : വിശ്വാസികളെ ആത്മപരിശുദ്ധിയുടെയും ത്യാഗമനോഭാവത്തിന്റെയും അത്യുന്നത മേഖലയിലേക്ക് നയിക്കാൻ പര്യാപ്തമായ വ്രതാനുഷ്ഠാനത്തിന്റെ മാസമാണ് റംസാനെന്ന് ഷമീം സലഫി ഒതായി പറഞ്ഞു . ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യുണിറ്റ് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ''റമദാനിനു വേണ്ടി ഒരുങ്ങുക'' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ റമളാനിനായി നബി (സ)യും സ്വഹാബാക്കളുമൊക്കെ ആറുമാസം മുമ്പേ തയ്യാറാകാറുണ്ട്. . കനിവിന്റെയും കാരുണ്യത്തിന്റെയും ദാനധർമ്മങ്ങളുടെയും ദയാവായ്പിന്റെയും കാലമാണ് റമളാൻ. വിശ്വാസി സമൂഹം പരമാവവധി പുണ്യങ്ങൾ നേടാൻ തയ്യാറാകണമെന്ന് ഷമീം വിശദീകരിച്ചു.

യുണിറ്റ് പ്രസിഡന്റ് ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു . സിദീഖ് മദനി , അയ്യൂബ് ഖാൻ , ടി എം എ റഷീദ് , ഫിറോസ് ചുങ്കത്തറ , അനസ് പാനായിക്കുളം , നാസർ മുട്ടിൽ , ആമിർ മാത്തൂർ , അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു .മുർഷിദ് അരീക്കാട് സ്വാഗതവും ജംഷീർ ഉണ്ണിയാലുക്കൽ നന്ദിയും പറഞ്ഞു