കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ 58 -ാം വാർഷികം 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച 6.30PM ന് എൻ ഇ സി കെ യിലെ സൗത്ത് ടെന്റിൽ വെച്ച് നടത്തപ്പെടും.വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും .

ബ്രദർ . ഗെന്റ്റ ദേവനന്ദ ബാബു ( (ബൈബിൾ സൊസൈറ്റി ) സന്ദേശംനൽകും. റവ. എൻ . എം .ജെയിംസ് (വികാരി, സെന്റ് തോമസ് ഇവാഞ്ചലിക്കൽചർച്ച്) യോഗത്തിന് അധ്യക്ഷത വഹിക്കും. വാർഷിക ആഘോഷങ്ങളുടെവിജയത്തിനായി വികാരി റവ. എൻ. എം. ജെയിംസ്, റെക്‌സി ചെറിയാൻസെക്രട്ടറി), കുരുവിള ചെറിയാൻ (ട്രഷർ), എബി ഈപ്പൻ (അക്കൗണ്ടന്റ്) ,
ആശിഷ്.ടി.മാത്യു ( ജോ .സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ
നടക്കുന്നു.