- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് തിരിച്ചടി; കുവൈത്തിൽ വെള്ളം, വൈദ്യുതി നിരക്ക് വർദ്ധനക്ക് പാർലമെന്റ് അംഗീകാരം; പുതുക്കിയ നിരക്കുകൾ അറിയാം
വിദേശികൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തി രാജ്യത്ത് വെള്ളം വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് അംഗീകാരം. നിരക്ക് വർദ്ധന ഉറപ്പായതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സാമ്പത്തികമായ അധിക ഭാരമാണ് സൃഷ്ടിക്കുക. എണ്ണ വിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് വെള്ളം വൈദ്യുതി എന്നിവയുടെ നിരക്ക് വർദ്ധിപ്പിച്ചത്. എന്നാൽ അധിക നിരക്കിൽ നിന്ന് സ്വദേശികളെ പൂർണമായും ഒഴിവാക്കി. വിദേശികൾ താമസിക്കുന്ന കെട്ടിടങ്ങൾ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർദ്ധന ബാധകമാകും. കുവൈത്തിൽ വെള്ളം വൈദ്യുതി എന്നിവയുടെ നിരക്ക് വർദ്ധനക്ക് പാർലിമെന്റിന്റെ അംഗീകാരം. അധിക നിരക്കിൽ നിന്ന് സ്വദേശികളെ പൂർണമായും ഒഴിവാക്കി. വിദേശികൾ താമസിക്കുന്ന കെട്ടിടങ്ങൾ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർദ്ധന ബാധകമാകും. ഇന്നലെ പാർലിമെന്റിൽ നടന്ന അവസാന ഘട്ട വോട്ടെടുപ്പിൽ 48 പേർ നിരക്ക് വർധനയെ അനുകൂലിച്ചും എട്ടു പേർ എതിർത്തും വോട്ടു ചെയ്തു. അരനൂറ്റാണ്ടിനു ശേഷമാണ് കുവൈത്ത
വിദേശികൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തി രാജ്യത്ത് വെള്ളം വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് അംഗീകാരം. നിരക്ക് വർദ്ധന ഉറപ്പായതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സാമ്പത്തികമായ അധിക ഭാരമാണ് സൃഷ്ടിക്കുക. എണ്ണ വിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് വെള്ളം വൈദ്യുതി എന്നിവയുടെ നിരക്ക് വർദ്ധിപ്പിച്ചത്.
എന്നാൽ അധിക നിരക്കിൽ നിന്ന് സ്വദേശികളെ പൂർണമായും ഒഴിവാക്കി. വിദേശികൾ താമസിക്കുന്ന കെട്ടിടങ്ങൾ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർദ്ധന ബാധകമാകും.
കുവൈത്തിൽ വെള്ളം വൈദ്യുതി എന്നിവയുടെ നിരക്ക് വർദ്ധനക്ക് പാർലിമെന്റിന്റെ അംഗീകാരം. അധിക നിരക്കിൽ നിന്ന് സ്വദേശികളെ പൂർണമായും ഒഴിവാക്കി. വിദേശികൾ താമസിക്കുന്ന കെട്ടിടങ്ങൾ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർദ്ധന ബാധകമാകും.
ഇന്നലെ പാർലിമെന്റിൽ നടന്ന അവസാന ഘട്ട വോട്ടെടുപ്പിൽ 48 പേർ നിരക്ക് വർധനയെ അനുകൂലിച്ചും എട്ടു പേർ എതിർത്തും വോട്ടു ചെയ്തു. അരനൂറ്റാണ്ടിനു ശേഷമാണ് കുവൈത്തിൽ ജല, വൈദ്യുതി നിരക്ക് വർധനക്ക് സാഹചര്യം ഒരുങ്ങുന്നത്. 1966ലായിരുന്നു അവസാനമായി നിരക്ക് വർധിപ്പിച്ചത്. സ്വദേശികൾ വാടക വീടുകളിൽ താമസിക്കുന്നവരാണെങ്കിലും നിരക്ക് വർദ്ധന ബാധിക്കില്ല.
എന്നാൽ സ്വന്തമായി വീടുണ്ടായിരിക്കെ വാടകവീട്ടിൽ താമസിക്കുന്ന സ്വദേശികൾ വാടകക്കെട്ടിടത്തിൽ അധിക നിരക്ക് നൽകേണ്ടി വരും. ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച സ്വദേശികൾക്ക് വില്ലയിലും വാടക വീട്ടിലും നിരക്കിളവ് അനുവദിക്കണം എന്നു ചില എം പിമാർ ആവശ്യപ്പെട്ടെങ്കിലും അംഗീകാരം ലഭിച്ചില്ല. വാടക വീടുകൾക്കും ഫ്ളാറ്റുകൾക്കും പുറമേ വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായ ശാലകൾ, കാർഷിക ഫാമുകൾ, സർക്കാർ കാര്യാലയങ്ങൾ എന്നിവക്കും നിരക്ക് വർദ്ധന ബാധകമാണ്.
വാണിജ്യ കേന്ദ്രങ്ങളിൽ 12 മാസത്തിനു ശേഷവും ഫ്ളാറ്റുകൾ സർക്കാർ കാര്യാലയങ്ങൾ എന്നിവിടങ്ങളിൽ 18 മാസങ്ങൾക്ക് ശേഷവും വ്യവസായ ശാലകളിൽ 21 മാസങ്ങൾക്ക് ശേഷവും ആണ് നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരിക. വെള്ളക്കരം 3,000 ഗാലൻ വരെ രണ്ടു ദീനാർ, 6,000 ഗാലൻ വരെ മൂന്നു ദീനാർ, 6000 ഗാലനിൽ കൂടുതലായാൽ നാല് ദിനാർ എന്നിങ്ങനെ വർദ്ധിക്കുമ്പോൾ. 1000 യൂനിറ്റ് വരെ കിലോ വാട്ടിന് അഞ്ചു ഫിൽസ് 2000 വരെ 10 ഫിൽസ് രണ്ടായിരത്തിനു മുകളിൽ 15 ഫിൽസ് എന്ന നിരക്കിലാണ് വൈദ്യുതി ചാർജ് വർദ്ധന.