- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ സ്വകാര്യവത്കരണം സംബന്ധിച്ച കരട് ബിൽ രണ്ടാഴ്‌ച്ചയ്ക്കകം; സർക്കാർ സർവീസുകളായ വെള്ളം, വൈദ്യുതി, വാർത്താവിനിമയം, തുറമുഖം തുടങ്ങിയ വകുപ്പുകൾ സ്വകാര്യവത്കരണത്തിന്റെ പാതയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ സർവ്വീസുകളായ വെള്ളം, വൈദ്യുതി, വാർത്താവിനിമയം, തുറമുഖം തുടങ്ങിയ വകുപ്പുകൾ സ്വകാര്യവത്കരണം പാതയിലെന്ന് റിപ്പോർട്ട്. കുവൈത്തിലെ സ്വകാര്യവത്കരണം സംബന്ധിച്ച കരട് ബിൽ രണ്ടാഴ്‌ച്ചയ്ക്കകം തയ്യാറാക്കുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഡോ. യൂസഫ് അൽ അലി അറിയിച്ചിട്ടുണ്ട്്. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് മന്ത്രാലയം തയ്യാറാക്കിവരികയാണെന്നും, ചർച്ചകൾക്കു ശേഷം ദേശീയ അസംബ്ലി റിപ്പോർട്ട് പാസാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മിക്കവാറും എല്ലാ സർക്കാർ സർവീസുകളും സ്വകാര്യവത്കരിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നല്കിയിട്ടുള്ള നിർദ്ദേശം. സ്വകാര്യവത്കരണ നടപടികളാരംഭിച്ചിട്ടുള്ള വകുപ്പുകളുടെ ചുമതല സ്വകാര്യ മേഖലയ്ക്ക് രണ്ട് വർഷത്തിനുള്ളിൽ പൂർണമായും കൈമാറാനാണ് നീക്കം. ഇതുസംബന്ധിച്ച വിദഗ്ദ്ധ വിശദമായ പഠനത്തിനും നടപടിക്രമങ്ങൾക്കുമായി പ്രത്യേക സമിതികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സർക്കാർ വകുപ്പുകൾ സ്വകാര്യവത്കരിക്കുന്നതിലൂടെ
കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ സർവ്വീസുകളായ വെള്ളം, വൈദ്യുതി, വാർത്താവിനിമയം, തുറമുഖം തുടങ്ങിയ വകുപ്പുകൾ സ്വകാര്യവത്കരണം പാതയിലെന്ന് റിപ്പോർട്ട്. കുവൈത്തിലെ സ്വകാര്യവത്കരണം സംബന്ധിച്ച കരട് ബിൽ രണ്ടാഴ്‌ച്ചയ്ക്കകം തയ്യാറാക്കുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഡോ. യൂസഫ് അൽ അലി അറിയിച്ചിട്ടുണ്ട്്.
ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് മന്ത്രാലയം തയ്യാറാക്കിവരികയാണെന്നും, ചർച്ചകൾക്കു ശേഷം ദേശീയ അസംബ്ലി റിപ്പോർട്ട് പാസാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മിക്കവാറും എല്ലാ സർക്കാർ സർവീസുകളും സ്വകാര്യവത്കരിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നല്കിയിട്ടുള്ള നിർദ്ദേശം. സ്വകാര്യവത്കരണ നടപടികളാരംഭിച്ചിട്ടുള്ള വകുപ്പുകളുടെ ചുമതല സ്വകാര്യ മേഖലയ്ക്ക് രണ്ട് വർഷത്തിനുള്ളിൽ പൂർണമായും കൈമാറാനാണ് നീക്കം. ഇതുസംബന്ധിച്ച വിദഗ്ദ്ധ വിശദമായ പഠനത്തിനും നടപടിക്രമങ്ങൾക്കുമായി പ്രത്യേക സമിതികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സർക്കാർ വകുപ്പുകൾ സ്വകാര്യവത്കരിക്കുന്നതിലൂടെ നിലവിലുള്ള സംവിധാനങ്ങൾക്ക് മാറ്റം വരികയും നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും. ജീവനക്കാരുടെ എണ്ണം കുറയും. പുതിയ ജീവനക്കാരെ കുറഞ്ഞ ശമ്പളത്തിൽ കരാറടിസ്ഥാനത്തിൽ നിയമിക്കാനാണ് ആലോചിക്കുന്നത്. വിദേശ തൊഴിലാളികളെ ആവശ്യംവരുന്ന മേഖലകളിൽ പ്രോജക്ട് വിസയിൽ തൊഴിലാളികളെ കൊണ്ടുവരികയും പദ്ധതി പൂർത്തിയാകുന്നതോടെ അവരെ മടക്കി അയയ്ക്കുകയും ചെയ്യുന്നതിനാണ് നീക്കം.