- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ സ്വദേശിവൽക്കരണം കൂടുതൽ മന്ത്രാലയങ്ങളിലേക്കും ഡിപ്പാർട്ടുമെന്റുകളിലേക്കും; കാലവധി തീരുന്ന മുറയ്ക്ക വിദേശികളുടെ സേവനം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രലായം; മലയാളികൾ ആശങ്കയിൽ
മലയാളികൾ ഉൾപ്പെട്ട വിദേശികളെ ആശങ്കയിലാക്കി കുവൈറ്റിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശി വത്കരണം ശക്തമാക്കുന്നു. കൂടുതൽ മന്ത്രാലയങ്ങളിലേക്കും ഡിപ്പിർട്ട്‌മെന്റിലേക്കും സ്വദേശിവത്ര്കരണം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എണ്ണവിലയിടിവിനെ തുടർന്നുണ്ടായ പ്രത്യേക സാമ്പത്തിക അരക്ഷിതാവസ്ഥ മറി കടക്കുന്നതിനായി ഭരണപരമായ ചെലവുകൾ പരമാവധി കുറക്കണം എന്നാണു എല്ലാ സർക്കാർ വകുപ്പുകൾക്കും ലഭിച്ചിരിക്കുന്ന നിർദ്ദേശം. ചെലവു ചുരുക്കലും ജനസംഖ്യാപരമായ അസന്തുലതത്വം പരിഹരിക്കലുമാണ് വിദേശി ജീവനക്കാരെ കുറക്കുന്നതിനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഗവൺമെന്റ് ഉദ്യോഗങ്ങളിൽ പരമാവധി സ്വദേശികളെ നിയമിക്കുക എന്നു സിവിൽ സർവീസ് കമ്മീഷൻ നിർദേശിച്ചിരുന്നു. ഇതോടൊപ്പം ജനസംഖ്യാപരമായി തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അസന്തുലിതത്വം ഇല്ലാതാക്കലും സ്വദേശിവൽക്കരണ നടപടികൾക്ക് ആക്കം വർദ്ധിപ്പിക്കുന്നു. വിദ്യാഭ്യാസമന്ത്രാലയം 450 വിദേശി അദ്ധ്യാപകരുടെ സേവനം നിലവിലെ തൊഴിൽ കരാറിന്റെ കാലാവധി തീരുന്ന മുറക്ക് അവസാനിപ്പിക്കുമെന്നു അൽഖബസ് ദ
മലയാളികൾ ഉൾപ്പെട്ട വിദേശികളെ ആശങ്കയിലാക്കി കുവൈറ്റിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശി വത്കരണം ശക്തമാക്കുന്നു. കൂടുതൽ മന്ത്രാലയങ്ങളിലേക്കും ഡിപ്പിർട്ട്‌മെന്റിലേക്കും സ്വദേശിവത്ര്കരണം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എണ്ണവിലയിടിവിനെ തുടർന്നുണ്ടായ പ്രത്യേക സാമ്പത്തിക അരക്ഷിതാവസ്ഥ മറി കടക്കുന്നതിനായി ഭരണപരമായ ചെലവുകൾ പരമാവധി കുറക്കണം എന്നാണു എല്ലാ സർക്കാർ വകുപ്പുകൾക്കും ലഭിച്ചിരിക്കുന്ന നിർദ്ദേശം. ചെലവു ചുരുക്കലും ജനസംഖ്യാപരമായ അസന്തുലതത്വം പരിഹരിക്കലുമാണ് വിദേശി ജീവനക്കാരെ കുറക്കുന്നതിനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഗവൺമെന്റ് ഉദ്യോഗങ്ങളിൽ പരമാവധി സ്വദേശികളെ നിയമിക്കുക എന്നു സിവിൽ സർവീസ് കമ്മീഷൻ നിർദേശിച്ചിരുന്നു. ഇതോടൊപ്പം ജനസംഖ്യാപരമായി തൊഴിൽ മേഖലയിൽ നില
നിൽക്കുന്ന അസന്തുലിതത്വം ഇല്ലാതാക്കലും സ്വദേശിവൽക്കരണ നടപടികൾക്ക് ആക്കം വർദ്ധിപ്പിക്കുന്നു. വിദ്യാഭ്യാസമന്ത്രാലയം 450 വിദേശി അദ്ധ്യാപകരുടെ സേവനം നിലവിലെ തൊഴിൽ കരാറിന്റെ കാലാവധി തീരുന്ന മുറക്ക് അവസാനിപ്പിക്കുമെന്നു അൽഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
പബ്ലിക് അഥോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിംഗിന് കീഴിലെ കോളേജുകളിൽ അടുത്ത അധ്യയന വർഷം മുതൽ വിദേശി വിദ്യാർത്ഥികൾക്ക് പ്രവേശം നല്‌കേണ്ടതില്ല എന്ന് വിദ്യാഭ്യാസ മന്ത്രാലയം ഈയിടെ തീരുമാനിച്ചിരുന്നു. 400 വിദേശി ജീവനക്കാരെ പിരിച്ചു വിടാൻ കുവൈത്ത് മുൻസിപ്പാലിറ്റിയും തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യ ക്ഷേമമന്ത്രാലയത്തിൽ വിദേശികളെ ജോലിക്ക് നിയമിക്കുന്നതിനു മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് തൊഴിൽ മന്ത്രി കൂടിയായ ഹിന്ദ് അൽ സബീഹിന്റെ നിർദ്ദേശം.
ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെ പിരിച്ചു വിടാനും തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ എണ്ണം വിദേശികൾ ജോലി ചെയ്യുന്ന വാർത്താവിതരണ മന്ത്രാലയവും ഉള്ള വിദേശികളെ പിരിച്ചുവിട്ടു പകരം സ്വദേശികളെ
നിയമിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. നേരിട്ട് നിയമിതരായ വിദേശി സെക്രട്ടറിമാരെ പിരിച്ചു വിട്ട് പകരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ കുവൈറ്റ് പെട്രോളിയം കോർപറേഷൻ സഹകമ്പനികളോട് ആവശ്യപെട്ടിട്ടുണ്ട്.