- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിക്ക് പിന്നാലെ കുവൈറ്റും സ്വദേശിവത്കരണ നടപടിയിലേക്ക് നീങ്ങാൻ സാധ്യത; വിദേശികൾ കൂടുതൽ പണം രാജ്യത്തിന് പുറത്തേക്ക് അയക്കുന്നത് തടയാൻ നിർദ്ദേശങ്ങളുമായി അധികൃതർ
കുവൈത്ത് സിറ്റി: വിദേശികൾ കൂടുതൽ പണം രാജ്യത്തിന് പുറത്തേക്ക് അയക്കുന്നത് തടയുന്നതിനായി സ്വദേശിവത്കരണ നടപടികൾ സ്വീകരിക്കാൻ കുവൈറ്റും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എണ്ണവിലയിടിവിനെ തുടർന്നുള്ള പ്രത്യേക സാമ്പത്തിക സാഹചര്യവും ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മയും കണക്കിലെടുത്ത് രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്ന തുക രാജ്യത്ത് തന്നെ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന നിർദ്ദേശം ഉയർന്നതാണ് സ്വദേശിവത്കരണ നടപടികൾ എന്ന ആശയം മുന്നോട്ട് വരാൻ കാരണം. സ്വദേശി ചെറുപ്പക്കാർക്ക് സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിദേശികൾക്ക് കമേഴ്‌സ്യൽ ലൈസൻസുകൾ മേൽവാടകക്ക് നൽകുന്ന പദ്ധതി അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഈ സാഹചര്യം മറികടക്കുന്നതിന് ദേശീയ സ്വദേശിവത്കരണ അഥോറിറ്റി മുന്നോട്ടുവച്ചത്. നിലവിൽ സ്വദേശികളുടെ പേരിലെടുത്ത കമേഴ്‌സ്യൽ ലൈസൻസുകൾ ഉപയോഗിച്ചാണ് ഇന്ത്യക്കാരുൾപ്പെടെ വിദേശികൾ വിവിധ സംരംഭങ്ങൾ രാജ്യത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സംവിധാനം നിർത്തലാക്കുന്നത് സ്വദേശികളെ നേരിട്ട്
കുവൈത്ത് സിറ്റി: വിദേശികൾ കൂടുതൽ പണം രാജ്യത്തിന് പുറത്തേക്ക് അയക്കുന്നത് തടയുന്നതിനായി സ്വദേശിവത്കരണ നടപടികൾ സ്വീകരിക്കാൻ കുവൈറ്റും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എണ്ണവിലയിടിവിനെ തുടർന്നുള്ള പ്രത്യേക സാമ്പത്തിക സാഹചര്യവും ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മയും കണക്കിലെടുത്ത് രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്ന തുക രാജ്യത്ത് തന്നെ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന നിർദ്ദേശം ഉയർന്നതാണ് സ്വദേശിവത്കരണ നടപടികൾ എന്ന ആശയം മുന്നോട്ട് വരാൻ കാരണം.
സ്വദേശി ചെറുപ്പക്കാർക്ക് സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിദേശികൾക്ക് കമേഴ്‌സ്യൽ ലൈസൻസുകൾ മേൽവാടകക്ക് നൽകുന്ന പദ്ധതി അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഈ സാഹചര്യം മറികടക്കുന്നതിന് ദേശീയ സ്വദേശിവത്കരണ അഥോറിറ്റി മുന്നോട്ടുവച്ചത്.
നിലവിൽ സ്വദേശികളുടെ പേരിലെടുത്ത കമേഴ്‌സ്യൽ ലൈസൻസുകൾ ഉപയോഗിച്ചാണ് ഇന്ത്യക്കാരുൾപ്പെടെ വിദേശികൾ വിവിധ സംരംഭങ്ങൾ രാജ്യത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സംവിധാനം നിർത്തലാക്കുന്നത് സ്വദേശികളെ നേരിട്ട് സംരംഭങ്ങൾ തുടങ്ങാൻ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
കൂടാതെ ഈയിടെ സൗദിയിൽ നടപ്പാക്കിയതുപോലെ മൊബൈൽ ഫോൺ വിൽപനയും റിപ്പയറിങ്ങുമായി ബന്ധപ്പെട്ട കടകൾ, സ്റ്റിൽ-വിഡിയോ ഫോട്ടോഗ്രഫി മേഖലകൾ, വാഹനങ്ങളുടെ സ്‌പെയർപാർട്‌സ് കടകൾ തുടങ്ങിയ മേഖലകളിൽ കുവൈത്തിവത്കരണം വേഗത്തിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഫൗസി നിർദേശമായി സമർപ്പിച്ചു.
സ്വദേശിവത്കരണ വകുപ്പിന്റെ നിർദേശങ്ങൾ ബന്ധപ്പെട്ട തലങ്ങളിൽ ചർച്ചയാവുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്യുകയാണെങ്കിൽ സൗദിയിലേതുപോലെ കുവൈത്തിലെ വിവിധ മേഖലകളിൽ ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് വ്യാപകമായി തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും.
രാജ്യത്ത് വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന വിദേശികൾ പ്രതിവർഷം 18 ബില്യൻ ഡോളറിലധികം തുക നാട്ടിലേക്ക് അയക്കുന്നതായാണ് റിപ്പോർട്ട്. ഇത് ഒരുവർഷത്തെ എണ്ണ വരുമാനത്തിന്റെ 53 ശതാമാനം വരും. ലോകബാങ്കിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ പ്രകാരം 2014 പകുതി മുതൽ 2015 പകുതിവരെ കാലയളവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ വിദേശികൾ 18.1 ബില്യൻ ഡോളറാണ് തങ്ങളുടെ നാടുകളിലേക്ക് അയച്ചത്. ബാങ്കുകൾ വഴി ഔദ്യോഗികമായി അയച്ചതിന്റെ കണക്കാണിത്. ജിസി.സി രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള കുവൈത്തിന് ലോകതലത്തിൽ ഇക്കാര്യത്തിൽ ഏഴാം സ്ഥാനമുണ്ടെന്നാണ് ലോക ബാങ്ക് പട്ടിക വ്യക്തമാക്കുന്നത്.