- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളികളും തമാശകളും മത്സരങ്ങളുമായി വയനാജ് ജില്ലാക്കാർ ഒത്തുകൂടി; കുവൈറ്റ് വയനാട് അസോസിയേഷൻ ക്രിസ്തുമസ് ന്യൂഇയർ ആഘോഷം അവിസ്മരണീയമായി
കുടിയേറ്റ മലയോരജില്ലയായ വയനാടിന്റെ ജില്ലാ അസോസിയേഷൻ -കുവൈറ്റ് വയനാട് അസോസിയേഷൻ, ക്രിസ്തുമസ്- പുതുവത്സരം സമുചിതമായി ആഘോഷിച്ചു. കബ്ദിലെ ഫാമിലുള്ള വിശാലമായ ബംഗ്ലാവിൽ വച്ചു നടന്ന ആഘോഷത്തിൽ ഫാമിലികളടക്കം നൂറോളം അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി. ഉത്ഘാടനമീറ്റിംഗിൽ മുബാറക്ക് കാമ്പ്രത്ത് (സെക്രട്ടറി KWA)ഏവർക്കും സ്വാഗതമാശംസിച്ചു. ലത്തീഫ് വയനാട്(വൈസ് പ്രസിഡന്റ് KWA) അധ്യക്ഷനായ പ്രോഗ്രാമിൽ അക്‌ബർ വയനാട് ഉത്ഘാടനം നിർവഹിച്ചു. ജസ്റ്റിൻ പുല്ലാട്ട് (ജോയിന്റ് കൺവീനർ,) റോയ് മാത്യു (ഉപദേശക സമിതി അംഗം )എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയുണ്ടായി. പ്രോഗ്രാം കൺവീനർ ബ്ലെസ്സൺ എല്ലാവർക്കും നന്ദിയും അറിയിച്ചു. പരമ്പരാഗത രീതിയിലുള്ള കരോളും ക്രിസ്തുമസ് കേക്കുമുറിക്കലും പ്രോഗ്രാമിന്റെ പ്രത്യകതയായിരുന്നു. കൗതുക ലേലവും കുട്ടികൾക്കും മുതിർന്നവർക്കും ഫാമിലികൾക്കും വേണ്ടിയുള്ള രസകരമായ ഗെയിമുകളും ക്യാമ്പിനെ ഊർജ്വസ്വലമാക്കി. രണ്ടു ദിവസങ്ങളിലായി നടന്ന മുഴുനീള ക്യാമ്പ് റെജി ചിറയത്ത് നിയന്ത്രിച്ചു. ജോമോൻ,ജിനേഷ്,എബിപോൾ ഷിബു,
കുടിയേറ്റ മലയോരജില്ലയായ വയനാടിന്റെ ജില്ലാ അസോസിയേഷൻ -കുവൈറ്റ് വയനാട് അസോസിയേഷൻ, ക്രിസ്തുമസ്- പുതുവത്സരം സമുചിതമായി ആഘോഷിച്ചു. കബ്ദിലെ ഫാമിലുള്ള വിശാലമായ ബംഗ്ലാവിൽ വച്ചു നടന്ന ആഘോഷത്തിൽ ഫാമിലികളടക്കം നൂറോളം അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി.
ഉത്ഘാടനമീറ്റിംഗിൽ മുബാറക്ക് കാമ്പ്രത്ത് (സെക്രട്ടറി KWA)ഏവർക്കും സ്വാഗതമാശംസിച്ചു. ലത്തീഫ് വയനാട്(വൈസ് പ്രസിഡന്റ് KWA) അധ്യക്ഷനായ പ്രോഗ്രാമിൽ അക്‌ബർ വയനാട് ഉത്ഘാടനം നിർവഹിച്ചു. ജസ്റ്റിൻ പുല്ലാട്ട് (ജോയിന്റ് കൺവീനർ,) റോയ് മാത്യു (ഉപദേശക സമിതി അംഗം )എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയുണ്ടായി.
പ്രോഗ്രാം കൺവീനർ ബ്ലെസ്സൺ എല്ലാവർക്കും നന്ദിയും അറിയിച്ചു. പരമ്പരാഗത രീതിയിലുള്ള കരോളും ക്രിസ്തുമസ് കേക്കുമുറിക്കലും പ്രോഗ്രാമിന്റെ പ്രത്യകതയായിരുന്നു. കൗതുക ലേലവും കുട്ടികൾക്കും മുതിർന്നവർക്കും ഫാമിലികൾക്കും വേണ്ടിയുള്ള രസകരമായ ഗെയിമുകളും ക്യാമ്പിനെ ഊർജ്വസ്വലമാക്കി. രണ്ടു ദിവസങ്ങളിലായി നടന്ന മുഴുനീള ക്യാമ്പ് റെജി ചിറയത്ത് നിയന്ത്രിച്ചു.
ജോമോൻ,ജിനേഷ്,എബിപോൾ ഷിബു, മിനി, ഷാന്റി, എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.ഗെയിമുകൾക്കും കളികൾക്കുമായി തിരിച്ച നാലുഗ്രൂപിൽ നിന്നും ഒന്നാം സമ്മാനം ലഭിച്ച ടീം വയനാടൻസിനു വേണ്ടി ജിജിൽ സമ്മാനം ഏറ്റുവാങ്ങി.