- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് മുതൽ 11 വരെ ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം; മാർച്ച് ഒന്നു മുതൽ 20 വരെയാകും പരീക്ഷകൾ
ന്യൂഡൽഹി: വാർഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം. മൂന്ന് മുതൽ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷയുടെ തീയതിയാണ് പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ 20 വരെയാകും പരീക്ഷകൾ. അന്തിമ ഫലം മാർച്ച് 31-ന് പ്രഖ്യാപിക്കും.
പരീക്ഷ ഓൺലൈനായി നടത്താനാണ് തീരുമാനിച്ചത്. ഓൺലൈൻ പരീക്ഷ സാധ്യമാകാത്തെ കുട്ടികൾക്ക് മാത്രമായി എഴുത്തുപരീക്ഷ നടത്തുമെന്നും അധികൃതർ അറിയിച്ചു.മൂന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ആകെ 40 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതിൽ 10 മാർക്ക് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കാണ്. ബാക്കി മാർക്ക് വിവരണാത്മക, വാചിക രീതിയിലുള്ള ചോദ്യങ്ങൾക്കാണ്. ഒരു മണിക്കൂറാകും പരീക്ഷയുടെ ദൈർഘ്യം.
ആറു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകൾക്ക് ആകെ 80 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതിൽ 25 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 40 മാർക്കിന്റെ വിവരണാത്മക ചോദ്യങ്ങളും 15 മാർക്കിന്റെ വാചിക ചോദ്യങ്ങളുമുണ്ടാകും. രണ്ട് മണിക്കൂറാകും പരീക്ഷയുടെ ദൈർഘ്യം. 9-11 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷ 10-12 ക്ലാസ്സുകളുടേതിന് സമാനമായിരിക്കും. ഈ ക്ലാസ്സുകാർക്ക് മൂന്ന് മണിക്കൂറാകും പരീക്ഷ.
മൂന്ന്-അഞ്ച് ക്ലാസ്സിലെ വിദ്യാർത്ഥികൾ വിവരണാത്മക ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാചകങ്ങളിൽ ഉത്തരം നൽകിയാൽ മതിയാകും. ആറ്-എട്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ വിവരണാത്മക ചോദ്യങ്ങൾക്ക് കുറഞ്ഞത് ഒരു ഖണ്ഡികയെങ്കിലും ഉത്തരമെഴുതണം. എഴുത്തുപരീക്ഷയ്ക്ക് മുൻപാകും വാചിക പരീക്ഷ നടത്തുക. ഫെബ്രുവരി 27നകം അത് പൂർത്തിയാക്കുകയും ചെയ്യും. ആകെയുള്ള 100 ശതമാനം മാർക്കിൽ 20 ശതമാനം അസൈന്മെന്റുകൾക്കുള്ളതാണ്.
ഓരോ ക്ലാസ്സിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിരിക്കണമെന്നും പരീക്ഷകൾക്കായി വ്യത്യസ്ത സമയ പരിധി നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. ഓഫ്ളൈനായി പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെ അനുമതി വേണം. ഏപ്രിൽ ഒന്നു മുതൽ പുതിയ അധ്യായന വർഷമാരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് kvsangathan.nic.in.