- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022 വാങ്ങിച്ച വണ്ടിയുടെ രജിസ്ട്രേഷൻ 2021ൽ; ടയർ പൊട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ഒൻപത് മാസത്തെ ഉപയോഗം; പരപ്പനാങ്ങാടിയിലെ കെവിആർ മാരുതിയ്ക്കെതിരെ പ്രതിഷേധവുമായി മൂന്ന് യുവാക്കൾ; പുത്തൻ വണ്ടിയെന്ന് പറഞ്ഞത് നൽകിയത് പഴയ സെലറിയയോ? ഒർജിനൽ ബില്ലിനായി സമരം
മലപ്പുറം: പരപ്പനങ്ങാടിയിലെ കെ.വി.ആർ മരുതിയിൽനിന്ന് രണ്ട് പുതിയ സെലറിയോ കാർ വാങ്ങിയ യുവാക്കൾക്ക് കമ്പനി നൽകിയത് പഴയ വാഹനമെന്ന് പരാതി. അതോടൊപ്പം 30,000രൂപയോളം അധികം വാങ്ങിച്ചതായും പരാതി. പുതത്തൻവാഹനം വാങ്ങിയ നാലാം ദിനംതന്നെ ടയർ പൊട്ടുകയും ചെയ്തു. തുടർന്ന് ഇതു സംബന്ധിച്ചു കമ്പനിയെ സമീപിച്ചപ്പോൾ ടയർ മാറ്റി നൽകാൻ തയ്യാറായില്ല. ശേഷം വാക്കേമുണ്ടാവുകയും പൊലീസിൽ പരാതി നൽകാൻ വേണ്ടി രേഖകൾ പരിശോധിച്ചപ്പോഴാണ് ബിൽ വ്യാജമാണെന്ന് മനസ്സിലായതെന്നും ഉപഭോക്താവിന്റെ പരാതി.
മലപ്പുറം കാവുങ്ങൽ സ്വദേശി പ്രജീഷാണ് പരാതിക്കാരൻ. പ്രജീഷും സുഹൃത്തുക്കളും ആരംഭിച്ച ചെറിയ ചെറിയ ബിസിനസ്സ് ആവശ്യാർഥമാണു രണ്ട് സെലറിയോ കാർ വാങ്ങാൻ തീരുമാനിച്ചത്. രണ്ടു കാറിന്റേയും ആർ.സി. ഓണർ പ്രജീഷാണെങ്കിലും സുഹൃത്തുക്കളുടേയും പങ്കുവെച്ചു വാങ്ങിച്ചതാണ്. കെ.വി.ആർ. മരുതിക്കാർ തങ്ങളെ വഞ്ചിച്ചുവെന്നും വിഷയത്തിൽ ഇടപെടലുണ്ടാകണമെന്നും ഇനി മറ്റൊരാൾക്കും ഈ സാഹചര്യം ഉണ്ടാകരുതെന്നും ഇവർ പറഞ്ഞു.
വാഹനത്തെ ടയർപൊട്ടിയതിനെ തുടർന്നുള്ള പരിശോധനയിൽ 30000 ത്തോളം രൂപ കമ്പനി അനധികൃതമായി കൈപ്പറ്റിയതായി മനസ്സിലാവുകയും ചെയ്തു. കമ്പനിയെ നിരന്തരമായി ബന്ധപ്പെട്ടെങ്കിലും പരിഹാരം കാണാതിരിക്കുകയും ഒറിജിനൽ ബിൽ ലഭിക്കാത്തത് മൂലം കൺസ്യൂമർ കോർട്ടിൽ പോകാൻ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ യുവാക്കൾ ഒറിജിനൽ ബിൽ ആവശ്യപ്പെട്ടുകൊണ്ട് കമ്പനിയുടെ പരിസരപ്രദേശത്ത് സമരുവായി എത്തിയിട്ടുണ്ട്. ഈസമയത്ത് വാഹനം കൊണ്ടുവന്നിട്ട് സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടയിൽ കമ്പനി ഗുണ്ടകളെ ഇറക്കി കായികമായി നേരിടുകയും രണ്ടു യുവാക്കൾക്ക് സാരമായി പരിക്കേൾക്കുകയും ചെയ്തുവെന്നും ഇവർ ഇപ്പോൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രജീഷും സുഹൃത്തുക്കളും പറഞ്ഞു.
2022 വാങ്ങിച്ച വണ്ടിയുടെ രജിസ്ട്രേഷൻ 2021ലാണ് കാണിക്കുന്നതെന്നും പുത്തൻവണ്ടിയുടെ കയറിന് 9 മാസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും ഇതിനാലാണു പൊട്ടിയതെന്നും ഇവർ ആരോപിച്ചു. പൊട്ടിയ കയർ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും ഇവർ പറയുന്നു. ഒരു വാഹനത്തിന് 5.83ലക്ഷം രൂപയാണ് ആദ്യം ഇവർ വില പറഞ്ഞിരുന്നതെങ്കിലും 65,000രൂപയോളം ഡിസ്‌കൗണ്ട് ചെയ്യാമെന്ന് വാഗ്ദാനം നൽകി അവസാനം ഇവർ 30,000രൂപയോളം അധികം വാങ്ങുകയായിരുന്നുവെന്നും ഇവർ പറയുന്നു.
കെ.വി.ആർ. അധികൃതർ തങ്ങളുടെ പരാതി കേൾക്കാൻപോലും തെയ്യാറായില്ലെന്നും ഇതിനാൽ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തങ്ങൾക്കു ഒറജിനൽ ബില്ല്വേണമെന്നും ഇതിനായി ബില്ല് കിട്ടുംവരെ തിരൂർക്കാട്ടെ കെ.വി.ആർ. ഹെഡ്ഓഫീസിന് സമീപം വാഹനങ്ങളുമായി സമാനപരമായി പ്രതിഷേധിക്കാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്