കുവൈറ്റ് വയനാട് അസോസിയേഷൻ ഈ വർഷം ഈദും ഓണവും ചേർത്ത് ഈദ് ഓണോൽത്സവ് എന്ന പേരിൽ സെപ്റ്റംബർ 29 വെള്ളിയാഴ്‌ച്ച ആഘോഷിക്കും.കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപരിപാടികൾ, പൂക്കളം, പുലികളി, ചെണ്ടമേളം, മാവേലി, ഗാനമേള, മറ്റു കലാരൂപങ്ങൾ എന്നിവക്ക് പുറമെ വിഭവസമൃദ്ധമായ ഓണസദ്യയും 'ഈദ്, ഓണോൽത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നു.

അബ്ബാസിയയിലെ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ മറ്റു സംഘടനാപ്രതിനിധികൾ, സാമൂഹ്യ -സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ, വിശിഷ്ടാതിഥികൾ,മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്നതാണ്.

28 ജൂലൈ വെള്ളിയാഴ്‌ച്ച ചേർന്ന ഓണാഘോഷ കമ്മറ്റിയിൽ 'ഈദ് ഓണോൽത്സ'വിന്റെ ഫ്‌ലെയർ ഉത്ഘാടനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്.....

Blesson 66935799 (program convener)
Jaleel v 99670734(president)
Reji chirayath 99670734(secretory )