- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ അംഗത്വം രാജിവയ്ക്കാൻ തോന്നുന്നുവെന്ന് എൽ.കെ. അദ്വാനി; നോട്ടുനിരോധനവിഷയത്തിൽ തുടരുന്ന പാർലമെന്റ് സ്തംഭനത്തിൽ മനംമടുത്ത് മുതിർന്ന ബിജെപി നേതാവിന്റെ പ്രതികരണം
ന്യൂഡൽഹി: നോട്ടു നിരോധ വിഷയത്തിൽ തുടർച്ചയായുള്ള പാർലമെന്റ് സ്തംഭനത്തിൽ മനം മടുത്ത് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി. ലോക്‌സഭാ അംഗത്വം രാജിവയ്ക്കാൻ തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്വാനിയെ കാണാൻ ചെന്ന എംപിമാരുടെ സംഘത്തിലെ തൃണമൂൽ കോൺഗ്രസ് അംഗം ഇദ്രിസ് അലിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബഹളം മൂലം ലോക്‌സഭ പിരിച്ചുവിട്ടപ്പോളും പുറത്ത് പോകാതിരുന്ന അദ്വാനിയുടെ സമീപത്തേക്ക് മറ്റ് എംപിമാർ പോകുകയായിരുന്നു. ബഹളം മൂലം പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നത് നിരാശയുളവാക്കുന്നു. ലോക്‌സഭാംഗത്വം രാജിവെക്കാൻ പോലും തോന്നുന്നു. മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെി നേതാവുമായ എ.ബി. വാജ്പയി ഇപ്പോൾ സഭയിലുണ്ടായിരുന്നെങ്കിൽ നിരാശനാകുമായിരുന്നുവെന്നും അദ്വാനി സൂചിപ്പിച്ചതായി ഇദ്രിസ് അലി പറഞ്ഞു. സഭാ സ്തംഭനം ഒഴിവാക്കാൻ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉടൻ ഇടപെടണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. രാജ്‌നാഥ് സിങ് സ്പീക്കറോട് സർവകക്ഷിയോഗം വിളിക്കാൻ ആവശ്യപ്പെടണം. പാർലമെന്റ് ശരിയായി നടക്കണമെന്ന് മാത്രമെ ഞാൻ ആഗ്രഹ
ന്യൂഡൽഹി: നോട്ടു നിരോധ വിഷയത്തിൽ തുടർച്ചയായുള്ള പാർലമെന്റ് സ്തംഭനത്തിൽ മനം മടുത്ത് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി. ലോക്‌സഭാ അംഗത്വം രാജിവയ്ക്കാൻ തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
അദ്വാനിയെ കാണാൻ ചെന്ന എംപിമാരുടെ സംഘത്തിലെ തൃണമൂൽ കോൺഗ്രസ് അംഗം ഇദ്രിസ് അലിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബഹളം മൂലം ലോക്‌സഭ പിരിച്ചുവിട്ടപ്പോളും പുറത്ത് പോകാതിരുന്ന അദ്വാനിയുടെ സമീപത്തേക്ക് മറ്റ് എംപിമാർ പോകുകയായിരുന്നു.
ബഹളം മൂലം പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നത് നിരാശയുളവാക്കുന്നു. ലോക്‌സഭാംഗത്വം രാജിവെക്കാൻ പോലും തോന്നുന്നു.
മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെി നേതാവുമായ എ.ബി. വാജ്പയി ഇപ്പോൾ സഭയിലുണ്ടായിരുന്നെങ്കിൽ നിരാശനാകുമായിരുന്നുവെന്നും അദ്വാനി സൂചിപ്പിച്ചതായി ഇദ്രിസ് അലി പറഞ്ഞു.
സഭാ സ്തംഭനം ഒഴിവാക്കാൻ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉടൻ ഇടപെടണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. രാജ്‌നാഥ് സിങ് സ്പീക്കറോട് സർവകക്ഷിയോഗം വിളിക്കാൻ ആവശ്യപ്പെടണം.
പാർലമെന്റ് ശരിയായി നടക്കണമെന്ന് മാത്രമെ ഞാൻ ആഗ്രഹിക്കുന്നുള്ളു. ഇപ്പോളത്തെ നടപടികൾ മോശം സന്ദേശമാണ് നൽകുന്നത്. സഭാ നടപടികൾ പൂർണമായും ഇല്ലാതാകുന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ല. നടപ്പ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും സഭാ പൂർണ രീതിയിൽ നടക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.
നോട്ടുനിരോധനത്തിൽ അനുകൂലവും വിരുദ്ധവുമായ അഭ്രിപായങ്ങൾ ഉണ്ടാകുക സാധാരണമാണ്. എന്നാൽ ഈഗോ കാട്ടുന്നതിന് പകരം പരസ്പരം ശ്രവിക്കാനും ചർച്ച നടത്താനും പാർലമെന്റ് അംഗങ്ങൾ ക്ഷമ കാണിക്കണം. ഈ യുദ്ധം ആരു ജയിച്ചാലും നഷ്ടം പാർലമെന്റിനാണെന്ന കാര്യം മറക്കരുതെന്നും ഓർമിപ്പിച്ചു.
ഇതിനു മുമ്പും അദ്വാനി സമാന രീതിയിൽ പ്രതികരിച്ചിരുന്നു. സഭ നടത്തുന്നതിന് ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജനും പാർലമെന്ററികാര്യമന്ത്രി അനന്തകുമാറും ഒന്നും ചെയ്യുന്നില്ലെന്നാണ് നേരത്തേ അദ്ദേഹം കുറ്റപ്പെടുത്തിയത്.



