- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
രാജവെമ്പാലകളെ ടിന്നിൽ അടച്ച് മെയിൽ ചെയ്ത കേസ്; ലോസ് ആഞ്ചൽസുകാരനായ യുവാവ് പൊലീസ് പിടിയിൽ
ലൊസാഞ്ചൽസ്: രണ്ടടി നീളമുള്ള മൂന്ന് രാജവെമ്പാലകളെ പൊട്ടെറ്റൊ ചിപ്പിന്റെ കാനിലടച്ചു ഹോങ്ങ്‌കോങ്ങിൽ നിന്നും കലിഫോർണിയായിലുള്ള വീട്ടിലേക്ക് മെയ്ൽ ചെയ്ത റോഡ്രിഗൊ ഫ്രാങ്കോയെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. ഹോങ്ങ്‌കോങ്ങിൽ നിന്നും മെയ്ൽ ചെയ്ത ടിന്നുകൾ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാരാണ് പരിശോധിച്ചത്.മൂന്ന് ജീവനുള്ള രാജവെമ്പാലകൾക്ക് പുറമേ ചെറിയ മൂന്ന് ആമകളേയും മറ്റൊരു പാക്കേജിൽ നിന്നും പിടിച്ചെടുത്തു. ആമകളെ കലിഫോർണിയയിലുള്ള ഫ്രാങ്കോയുടെ വീട്ടിൽ ഡെലിവറി ചെയ്തു. ഫ്രാങ്കോയുടെ കലിഫോർണിയ വീട്ടിൽ ഫെഡറൽ ഏജന്റ്‌സ് നടത്തിയ പരിശോധനയിൽ ചെറിയ ചീങ്കണി, ആമ തുടങ്ങിയ നിരവധി ഇഴജന്തുക്കളെ കണ്ടെടുത്തു. അമേരിക്കൻ നിയമമനുസരിച്ചു ഇവയെല്ലാം സുരക്ഷിതമായിരിക്കേണ്ടതാണ്. ഈ സംഭവത്തിനു മുമ്പ് 21 രാജവെമ്പാലകളെ ഇതുപോലെ അയച്ചിരുന്നുവെന്നും എന്നാൽ ഒന്നും പോലും ജീവനോടെ ലഭിച്ചില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഫ്രാങ്കോ വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത ഫ്രാങ്കോയെ ഇന്നലെ (ചൊവ്വാഴ്ച) കോടതിയിൽ ഹാജരാക്കി. കുറ്റക്കാരനാണെന്ന്
ലൊസാഞ്ചൽസ്: രണ്ടടി നീളമുള്ള മൂന്ന് രാജവെമ്പാലകളെ പൊട്ടെറ്റൊ ചിപ്പിന്റെ കാനിലടച്ചു ഹോങ്ങ്‌കോങ്ങിൽ നിന്നും കലിഫോർണിയായിലുള്ള വീട്ടിലേക്ക് മെയ്ൽ ചെയ്ത റോഡ്രിഗൊ ഫ്രാങ്കോയെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു.
ഹോങ്ങ്‌കോങ്ങിൽ നിന്നും മെയ്ൽ ചെയ്ത ടിന്നുകൾ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാരാണ് പരിശോധിച്ചത്.മൂന്ന് ജീവനുള്ള രാജവെമ്പാലകൾക്ക് പുറമേ ചെറിയ മൂന്ന് ആമകളേയും മറ്റൊരു പാക്കേജിൽ നിന്നും പിടിച്ചെടുത്തു. ആമകളെ കലിഫോർണിയയിലുള്ള ഫ്രാങ്കോയുടെ വീട്ടിൽ ഡെലിവറി ചെയ്തു. ഫ്രാങ്കോയുടെ കലിഫോർണിയ വീട്ടിൽ ഫെഡറൽ ഏജന്റ്‌സ് നടത്തിയ പരിശോധനയിൽ ചെറിയ ചീങ്കണി, ആമ തുടങ്ങിയ നിരവധി ഇഴജന്തുക്കളെ കണ്ടെടുത്തു.
അമേരിക്കൻ നിയമമനുസരിച്ചു ഇവയെല്ലാം സുരക്ഷിതമായിരിക്കേണ്ടതാണ്. ഈ സംഭവത്തിനു മുമ്പ് 21 രാജവെമ്പാലകളെ ഇതുപോലെ അയച്ചിരുന്നുവെന്നും എന്നാൽ ഒന്നും പോലും ജീവനോടെ ലഭിച്ചില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഫ്രാങ്കോ വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത ഫ്രാങ്കോയെ ഇന്നലെ (ചൊവ്വാഴ്ച) കോടതിയിൽ ഹാജരാക്കി. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 20 വർഷം വരെ ശിക്ഷ ലഭിക്കും.