- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കുടുംബബജറ്റിനെ താളം തെറ്റിക്കാൻ പെട്രോൾ ടാക്‌സ് വർധന; വർഷത്തിൽ രണ്ടു തവണ പെട്രോൾ ടാക്‌സ് വർധിപ്പിക്കുന്ന കരാറിൽ ഒപ്പുവച്ച് ഫെഡറൽ സർക്കാർ
മെൽബൺ: വർഷത്തിൽ രണ്ടു തവണ പെട്രോൾ ടാക്‌സ് വർധിപ്പിക്കുന്ന തരത്തിൽ കരാറിൽ ഒപ്പുവയ്ക്കാൻ ഫെഡറൽ സർക്കാർ. ഫെഡറൽ സർക്കാരിന്റെ ഇ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷവും രംഗത്തെത്തിയതോടെ നാണ്യപ്പെരുപ്പത്തിനനുസരിച്ച് രാജ്യത്ത് പെട്രോൾ ടാക്‌സും വർധിപ്പിക്കാൻ തീരുമാനമായി. വരുന്ന ഓഗസ്റ്റിൽ ആദ്യത്തെ വില വർധന നടപ്പാക്കു
മെൽബൺ: വർഷത്തിൽ രണ്ടു തവണ പെട്രോൾ ടാക്‌സ് വർധിപ്പിക്കുന്ന തരത്തിൽ കരാറിൽ ഒപ്പുവയ്ക്കാൻ ഫെഡറൽ സർക്കാർ. ഫെഡറൽ സർക്കാരിന്റെ ഇ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷവും രംഗത്തെത്തിയതോടെ നാണ്യപ്പെരുപ്പത്തിനനുസരിച്ച് രാജ്യത്ത് പെട്രോൾ ടാക്‌സും വർധിപ്പിക്കാൻ തീരുമാനമായി. വരുന്ന ഓഗസ്റ്റിൽ ആദ്യത്തെ വില വർധന നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ പെട്രോൾ ടാക്‌സ് ആഴ്ചയിൽ ഒരു കുടുംബത്തിന് ശരാശരി 40 ശതമാനം എന്ന തോതിലാണ് ചുമത്തപ്പെടുന്നത്. എല്ലാ വർഷവും ഫെബ്രുവരിയിലും ഓഗസ്റ്റിലുമായിരിക്കും പെട്രോൾ ടാക്‌സ് വർധന നടപ്പിലാക്കുക. പെട്രോൾ ടാക്‌സ് വർധനയിലൂടെ സർക്കാരിന് ലഭിക്കുന്ന തുക തൊഴിൽ മേഖലയിലും റോഡ് വികസനത്തിനുമായിരിക്കും വിനിയോഗിക്കുക എന്നാണ് സർക്കാർ പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്.
അഞ്ചു വർഷം കൊണ്ട് ഈയിനത്തിൽ 3.6 ബില്യൺ ഡോളർ വരുമാനം നേടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2018-19 കാലയളവിനു ശേഷം അടുത്ത ദശാബ്ദത്തിൽ 23 ബില്യൺ ഡോളറും ഈയിനത്തിൽ ഖജനാവിലേക്ക് മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.