- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവെറ്റിൽ സർക്കാർ കരാർ ഏറ്റെടുത്ത കമ്പനികളിലെ ജീവനക്കാർക്ക് വിസ മാറ്റം അനുവദിക്കാൻ നീക്കം; തീരുമാനം വൈകാതെ
കുവൈത്ത് സിറ്റി: കുവെറ്റിൽ സർക്കാർ കരാർ ഏറ്റെടുത്ത കമ്പനികളിലെ ജീവനക്കാർക്ക് വിസ മാറ്റം അനുവദിക്കുന്ന കാര്യം പരിഗണനയിൽ. ജീവനക്കാർക്ക് വിസ ട്രാൻസ്ഫർ അനുവദിക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. മാൻപവർ അഥോറിറ്റി ഇതുമായി ബന്ധപ്പെട്ട തീരുമാനം വൈകാതെ പ്രഖ്യാപിക്കും എന്നാണറിയുന്നത്.
ഒരു കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചാൽ ഒരേതരം ബിസിനസ് നടത്തുന്ന മറ്റൊരു കമ്പനിയിലേക്ക് മാറാൻ തൊഴിലാളിയെ അനുവദിക്കുന്ന തരത്തിലാണ് ഭേദഗതി കൊണ്ടുവരുക.ഇതിന് ആദ്യത്തെ കമ്പനിയുടെ അനുമതി ആവശ്യമുണ്ടാകില്ല. ആദ്യത്തെ കമ്പനിക്ക് പുതിയ ടെൻഡർ ലഭിക്കുകയാണെങ്കിൽ വേണമെങ്കിൽ അതിലേക്കും മാറാം. കമ്പനിക്ക് പുതിയ കരാർ പ്രോജക്ട് ലഭിക്കുകയോ മറ്റൊരു കരാർ കമ്പനിയിൽ ജോലി ശരിയാകുകയോ ചെയ്തില്ലെങ്കിൽ തൊഴിലാളി രാജ്യം വിടണം.
തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കമ്പനിയുടെ ബിൽ തടയുകയോ കനത്ത പിഴ ചുമത്തുകയോ ആണ് ചെയ്യുക.