- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണ മേഖലയിൽ പൊതു വിസ വേണമെന്ന ആവശ്യവുമായി ഒമാനിലെ കെട്ടിട നിർമ്മാതാക്കൾ രംഗത്ത്;പൊതു വിസ സമ്പ്രദായം ഉടനെത്തുമെന്ന പ്രതീക്ഷയിൽ കമ്പനി ഉടമകളും
മസ്‌കത്ത്: നിർമ്മാണ മേഖലയിൽ പൊതു വിസ വേണമെന്ന ആവശ്യവുമായി ഒമാനിലെ കെട്ടിട നിർമ്മാതാക്കൾ രംഗത്തെത്തി. നിർമ്മാണ മേഖലയിൽ നിലവിൽ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി ജീവനക്കാർക്ക് പൊതുവിസ നൽകണമെന്ന് ഒമാനിലെ കെട്ടിട നിർമ്മാതാക്കൾ ആവശ്യമുന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചതായി ഒമാൻ കോൺട്രാക്ടേഴ്‌സ് സൊസൈറ്റി അധികൃതർ പറയുന്നു. പ്രത്യേക വിഭാഗത്തിന് പ്രത്യേക വിസയെന്ന നിലവിലെ സമ്പ്രദായം മാറ്റി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം ഒറ്റവിഭാഗം വിസ നൽകണമെന്നാണ് കോൺട്രാക്ടർമാർ പറയുന്നത്. ഈ ആവശ്യം ഉടൻതന്നെ പരിഗണിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് നിർമ്മാണ കമ്പനി ഉടമകൾ പറഞ്ഞു. നിലവിൽ ആശാരിക്കും പടവുകാരനും മെക്കാനിക്കിനുമൊക്കെ പ്രത്യേകം പ്രത്യേകം വിസകളാണ്. ഇത് നിരവധി പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്. വിസ ക്‌ളിയറൻസിൽ രേഖപ്പെടുത്തിയ ജോലി മാത്രമാണ് നിലവിലെ തൊഴിൽ നിയമ പ്രകാരം ചെയ്യാൻ കഴിയുന്നത്. തൊഴിൽ കാർഡിൽ രേഖപ്പെടുത്തിയതല്ലാത്ത ജോലികൾ ചെയ്യുന്നത് ശിക്ഷാർഹവുമാണ്. പൊത
മസ്‌കത്ത്: നിർമ്മാണ മേഖലയിൽ പൊതു വിസ വേണമെന്ന ആവശ്യവുമായി ഒമാനിലെ കെട്ടിട നിർമ്മാതാക്കൾ രംഗത്തെത്തി. നിർമ്മാണ മേഖലയിൽ നിലവിൽ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി ജീവനക്കാർക്ക് പൊതുവിസ നൽകണമെന്ന് ഒമാനിലെ കെട്ടിട നിർമ്മാതാക്കൾ ആവശ്യമുന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചതായി ഒമാൻ കോൺട്രാക്ടേഴ്‌സ് സൊസൈറ്റി അധികൃതർ പറയുന്നു.
പ്രത്യേക വിഭാഗത്തിന് പ്രത്യേക വിസയെന്ന നിലവിലെ സമ്പ്രദായം മാറ്റി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം ഒറ്റവിഭാഗം വിസ നൽകണമെന്നാണ് കോൺട്രാക്ടർമാർ പറയുന്നത്. ഈ ആവശ്യം ഉടൻതന്നെ പരിഗണിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് നിർമ്മാണ കമ്പനി ഉടമകൾ പറഞ്ഞു. നിലവിൽ ആശാരിക്കും പടവുകാരനും മെക്കാനിക്കിനുമൊക്കെ പ്രത്യേകം പ്രത്യേകം വിസകളാണ്. ഇത് നിരവധി പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്.
വിസ ക്‌ളിയറൻസിൽ രേഖപ്പെടുത്തിയ ജോലി മാത്രമാണ് നിലവിലെ തൊഴിൽ നിയമ പ്രകാരം ചെയ്യാൻ കഴിയുന്നത്. തൊഴിൽ കാർഡിൽ രേഖപ്പെടുത്തിയതല്ലാത്ത ജോലികൾ ചെയ്യുന്നത് ശിക്ഷാർഹവുമാണ്. പൊതുവിസ അനുവദിക്കുന്നതോടെ നിർമ്മാണ മേഖലയിലെ എല്ലാ ജോലിയും എല്ലാവർക്കും ചെയ്യാൻ കഴിയും. ഇതോടെ നിശ്ചിത ജോലിക്ക് പ്രത്യേക തൊഴിലാളികളെ നിയമിക്കുന്നത് വഴിയുണ്ടാവുന്ന നഷ്ടം ഒഴിവാക്കാൻ കഴിയുമെന്നും കമ്പനി ഉടമകൾ പറയുന്നു