- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സിം കാർഡ് ആദ്യം സ്വന്തമാക്കാൻ തുടങ്ങിയ ബഹളം അവസാനിച്ചത് അടിപിടിയിൽ; ലേബർ ക്യാമ്പിലുണ്ടായ തർക്കത്തിൽ പരുക്കേറ്റത് 14 പേർക്ക്; പരുക്കേറ്റവരിൽ 11 ഇന്ത്യക്കാരും
മനാമ: ലേബർ ക്യാമ്പിൽ കുറഞ്ഞ നിരക്കിൽ സിം കാർഡുകൾ സ്വന്തമാക്കാനുള്ള ബഹളം അവസാനിച്ചത് അടിപിടിയിൽ. ഇന്ത്യക്കാരും ബംഗ്ലാദേശ് സ്വദേശികളും നേപ്പാൾ സ്വദേശികളും താമസിക്കുന്ന ലേബർ ക്യാമ്പിൽ നടന്ന തർക്കമാണ് ഒടുവിൽ അടിപിടിയിൽ അവസാനിച്ചത്. തൊഴിലാളികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പരുക്കേറ്റത് 14 പേർക്കാണ്. ഇതിൽ 11 പേർ ഇന്ത്യക്കാരാണ്. സംഘ
മനാമ: ലേബർ ക്യാമ്പിൽ കുറഞ്ഞ നിരക്കിൽ സിം കാർഡുകൾ സ്വന്തമാക്കാനുള്ള ബഹളം അവസാനിച്ചത് അടിപിടിയിൽ. ഇന്ത്യക്കാരും ബംഗ്ലാദേശ് സ്വദേശികളും നേപ്പാൾ സ്വദേശികളും താമസിക്കുന്ന ലേബർ ക്യാമ്പിൽ നടന്ന തർക്കമാണ് ഒടുവിൽ അടിപിടിയിൽ അവസാനിച്ചത്.
തൊഴിലാളികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പരുക്കേറ്റത് 14 പേർക്കാണ്. ഇതിൽ 11 പേർ ഇന്ത്യക്കാരാണ്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് നിയമനടപടികൾ നേരിടേണ്ടി വരും.
കുറഞ്ഞ നിരക്കിൽ സിംകാർഡുകൾ വില്ക്കുന്നതിനായി ഒരു ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ വാൻ ലേബർ ക്യാമ്പിൽ എത്തിയത് മുതലാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. തൊഴിലാളികൾ സിം കാർഡ് ആദ്യം വാങ്ങുന്നതിനായി തിരക്ക് കൂട്ടുകയും പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. ബംഗ്ലാദേശ് സ്വദേശികൾ എണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നെന്നും അവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും ഇന്ത്യക്കാർ പറയുന്നു.
Next Story