- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ കരാർ ഇനി മലയാളത്തിലും; എംപ്ലോയർക്കും തൊഴിലാളികൾക്കുമിടയിൽ സുതാര്യത ഉറപ്പാക്കാൻ ഇനി മുതൽ 9 പ്രാദേശിക ഭാഷകളിൽ തൊഴിൽ കരാർ
ദുബായ്: എംപ്ലോയർക്കും തൊഴിലാളികൾക്കുമിടയിൽ സുതാര്യത ഉറപ്പാക്കാൻ ഒമ്പത് പ്രാദേശിക ഭാഷകളിൽ യുഎഇ തൊഴിൽ കരാർ തയാറാക്കുന്നു. ഇതുവരെ യുഎഇ തൊഴിൽ കരാറിൽ അറബിക്, ഇംഗ്ലീഷ് ഭാഷകൾ മാത്രമാണുണ്ടായിരുന്നത്. തൊഴിലുടമ നൽകുന്ന തൊഴിൽ കരാറിനു പുറമേ, ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓഫർ ലെറ്റർ, ഇതുമായി ബന്ധപ്പെട്ട മറ്റു രേഖകൾ എന്നിവയും മലയാളത്തിലാക്
ദുബായ്: എംപ്ലോയർക്കും തൊഴിലാളികൾക്കുമിടയിൽ സുതാര്യത ഉറപ്പാക്കാൻ ഒമ്പത് പ്രാദേശിക ഭാഷകളിൽ യുഎഇ തൊഴിൽ കരാർ തയാറാക്കുന്നു. ഇതുവരെ യുഎഇ തൊഴിൽ കരാറിൽ അറബിക്, ഇംഗ്ലീഷ് ഭാഷകൾ മാത്രമാണുണ്ടായിരുന്നത്. തൊഴിലുടമ നൽകുന്ന തൊഴിൽ കരാറിനു പുറമേ, ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓഫർ ലെറ്റർ, ഇതുമായി ബന്ധപ്പെട്ട മറ്റു രേഖകൾ എന്നിവയും മലയാളത്തിലാക്കിയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴും ഹിന്ദിയും ബംഗാളിയും ഉൾപ്പെടുത്തിയത് ഇന്ത്യക്കാർക്ക് ഏറെ ഗുണകരമാകും. ഇവ കൂടാതെ ഉറുദു, ചൈനീസ്, നേപ്പാളി, ദാരി എന്നീ ഭാഷകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
തൊഴിൽ കരാറിൽ അടിസ്ഥാന ഭാഷ ഇംഗ്ലീഷും അറബിയുമായിരിക്കും. തൊഴിലാളിയുടെ മാതൃഭാഷയാണ് മൂന്നാം ഭാഷ. ആദ്യമായി ജോലി കിട്ടുന്നവർക്കും നിലവിലുള്ള ജോലിയിൽ നിന്നു മറ്റൊന്നിലേക്ക് മാറുന്നവർക്കും ഇതു ബാധകമായിരിക്കും. തൊഴിലാളികൾക്ക് തങ്ങൾ ചെയ്യാൻ പോകുന്ന തൊഴിലിനെകുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിനും തൊഴിൽ തട്ടിപ്പുകൾ തടയുന്നതിനും തൊഴിൽ മേഖലയിലെ ചൂഷണങ്ങൾ ഒഴിവാക്കാനും പുതിയ പരിഷ്‌ക്കാരം സഹായകമാകുമെന്ന് ലേബർ അഫേഴ്‌സ് അണ്ടർ സെക്രട്ടറി ഹുമൈദ് ബിന്ദീമാസ് അറിയിച്ചു.
തൊഴിൽ കരാർ ഒപ്പിടുന്നതിന് മുമ്പ് തൊഴിലാളികൾക്ക് കരാർ വ്യവസ്ഥകൾ തങ്ങളുടെ ഭാഷയിൽ വായിച്ചു മനസിലാക്കാൻ പുതിയ സംവിധാനത്തോടെ സാധിക്കും. തൊഴിൽ കരാറുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകുന്ന തൊഴിലുടമയ്‌ക്കെതിരേ നടപടിയെടുക്കുമെന്നും 20,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിൽ കരാർ സംബന്ധിച്ച വിശദാംശങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mol.gov.ae-ൽ നൽകിയിട്ടുണ്ട്. ഏത് രാജ്യത്തെ പൗരനാണെന്നും പാസ്‌പോർട്ട് നമ്പരും നൽകിയാൽ കരാർ ലഭ്യമാകും.