- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വേതനം ലഭിക്കാൻ വൈകിയതിന്റെ പേരിൽ സമരം ചെയ്ത്‌കൊണ്ടിരുന്ന തൊഴിലാളികളിലൊരാൾ ഹൃദയാഘാതം മൂലം മരിച്ചു; ബഹ്റിനിൽ മരിച്ചത് ഇന്ത്യക്കാരൻ
മനാമ : വേതനം ലഭിക്കാൻ വൈകിയതിന്റെ പേരിൽ സമരം ചെയ്ത്‌കൊണ്ടിരുന്ന തൊഴിലാളികളിലൊരാൾ ഹൃദയാഘാതം മൂലം മരിച്ചു. ബഹ്റിനിലെ നുവൈദ്രത്തിനു സമീപം സമരത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന ഇന്ത്യൻ തൊഴിലാളി നാരായണൻ പിച്ചൈ (50) ആണ് മരണമടഞ്ഞത്. വേതനം ലഭിക്കാൻ വൈകുന്നതിനെ തുടർന്ന് ക്യാപിറ്റൽ ഗവർണറ്റിന്റെ തെക്കുകിഴക്കൻ ഭാഗത്തായി ഷെയ്ഖ് ജാബിർ അൽ അഹ്മദ് അൽ സബഹ് ഹൈവേയിൽ പ്രതിഷേധസമരം നടത്തുകയായിരുന്നു നാരായണനടക്കമുള്ള ഒരു കൂട്ടം തൊഴിലാളികൾ. സമരത്തിനിടെ നാരായണന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുകയാണ്. . രണ്ടു മാസമായി വേതനം ലഭിക്കാത്തതിനെ തുടർന്ന് ജി.പി. സക്കറിയാഡ്സ് ഓവർസീസ് ലിമിറ്റഡിലെ 100ഓളം തൊഴിലാളികൾ സമരത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. റിഫ, എക്കർ തുടങ്ങിയ സ്ഥലങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവരാണ് സമരത്തിൽ ഏർപ്പെട്ടിരുന്നത്. പലരും നാട്ടിലേക്ക് പോകണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഉടൻ വേതനകുടിശ്ശിക തീർക്കാമെന്നും, നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് തിരിച്ചുപോകാമെ
മനാമ : വേതനം ലഭിക്കാൻ വൈകിയതിന്റെ പേരിൽ സമരം ചെയ്ത്‌കൊണ്ടിരുന്ന തൊഴിലാളികളിലൊരാൾ ഹൃദയാഘാതം മൂലം മരിച്ചു. ബഹ്റിനിലെ നുവൈദ്രത്തിനു സമീപം സമരത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന ഇന്ത്യൻ തൊഴിലാളി നാരായണൻ പിച്ചൈ (50) ആണ് മരണമടഞ്ഞത്.
വേതനം ലഭിക്കാൻ വൈകുന്നതിനെ തുടർന്ന് ക്യാപിറ്റൽ ഗവർണറ്റിന്റെ തെക്കുകിഴക്കൻ ഭാഗത്തായി ഷെയ്ഖ് ജാബിർ അൽ അഹ്മദ് അൽ സബഹ് ഹൈവേയിൽ പ്രതിഷേധസമരം നടത്തുകയായിരുന്നു നാരായണനടക്കമുള്ള ഒരു കൂട്ടം തൊഴിലാളികൾ. സമരത്തിനിടെ നാരായണന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുകയാണ്. .
രണ്ടു മാസമായി വേതനം ലഭിക്കാത്തതിനെ തുടർന്ന് ജി.പി. സക്കറിയാഡ്സ് ഓവർസീസ് ലിമിറ്റഡിലെ 100ഓളം തൊഴിലാളികൾ സമരത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. റിഫ, എക്കർ തുടങ്ങിയ സ്ഥലങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവരാണ് സമരത്തിൽ ഏർപ്പെട്ടിരുന്നത്. പലരും നാട്ടിലേക്ക് പോകണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഉടൻ വേതനകുടിശ്ശിക തീർക്കാമെന്നും, നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് തിരിച്ചുപോകാമെന്നും കമ്പനി അധികൃതർ സമ്മതിച്ചിട്ടുണ്ട്.