കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള അവധി ദിനങ്ങൾ വർധിപ്പിച്ചുകൊണ്ട്‌  വിജ്ഞാപനമിറക്കി. തൊഴിലാളികൾക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിൽ കമ്പനികൾ വിട്ടുവീഴ്ച നടത്തരുതെന്നും ഡിക്രിയിൽ പറയുന്നു. സ്വകാര്യ മേഖലകളിലുള്ളവർക്ക് വാർഷിക അവധിയിൽ വാരാന്ത്യ അവധി, പൊതു അവധി തുടങ്ങിയ അവധി ദിനങ്ങൾ ഉൾപ്പെടുത്തരുതെന്നാണ് പുതിയ നിയമം. ഇതിനായി ലേബർ നിയമത്തിലെ ആർട്ടിക്കിൾ 51നും ആർട്ടിക്കിൽ 70 ആണ് ഭേദഗതി ചെയ്തിരിക്കുന്നത്.

ആർട്ടിക്കിൾ 70 പ്രകാരം തൊഴിലാളിക്ക് 30 ദിവസത്തിൽ കുറയാത്ത വാർഷിക അവധിയെടുക്കാൻ അവകാശമുണ്ട്. തൊഴിലാളി ജോലിക്ക് കയറി ആറു മാസം പൂർത്തിയായാൽ ലീവ് എടുക്കാൻ സാധിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. വാരാന്ത്യ അവധികൾ, പബ്ലിക് ഹോളിഡേ, സിക്ക് ലീവ് എന്നിവ വാർഷിക ലീവിൽ ഉൾപ്പെടുത്താൻ പാടില്ല. ജോലിയിൽ നിന്നു വിരമിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുഴുവൻ തൊഴിലുടമ നൽകിയിരിക്കുകയും ചെയ്യണമെന്നും നിയമത്തിൽ ചൂണ്ടിക്കാട്ടി.