മനാമ: സ്‌കൂൾ പരിസരത്തിനുള്ളിൽ തൊഴിലാളികൾക്ക് താമസമൊരുക്കിയ ബഹ്‌റിനിലെ സ്വകാര്യ സ്‌കൂളിന് സസ്‌പെൻഷൻ. സ്‌കൂൾ പരിസരത്തിനുള്ളിൽ 25 ഓളം തൊഴിലാളികൾക്ക് താമസമൊരുക്കി എന്ന ഗുരുതര നിയമ ലംഘനത്തിനാണ് രാജ്യത്തെ ഇസ ടൗണിൽ പ്രവർത്തിക്കുന്ന നസീം നാഷണൽ സ്‌കൂൾ അടപ്പിച്ചത്. സ്‌കൂൾ പ്രവർത്തനം നിർത്തി വയ്ക്കാൻ ബഹ്‌റിൻ വിദ്യാഭ്യാസ മന്ത്രി ഡോ മാജിദ് അൽ നൗമി ഉത്തരവിട്ടത്.

25 തൊഴിലാളികളാണ് സ്‌കൂളിനുള്ളിൽ തന്നെ സ്‌കൂൾ മാനേജ്‌മെന്റിന്റെ അനുവാദത്തോടെ താമസിച്ചുവന്നിരുന്നത്. വിദ്യാഭ്യാസ മന്ത്രാലയം പ്രൈവറ്റ് എജ്യുക്കേഷണൽ എസ്റ്റാബ്ലിഷ്‌മെന്റ് ഫോളോ അപ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക്‌ല സമർപ്പിച്ചത്.

മന്ത്രാലയം നിർദ്ദേശിക്കുന്ന നിയമങ്ങളുടെയും നിബന്ധനകളുടെയും വ്യക്തമായ ലംഘനമാണിതെന്നും ,സ്‌കൂൾ അധികൃതരുടെ നടപടി വിദ്യാർത്ഥികൾക്ക് ഭീഷണി സൃഷ്ടിക്കുന്നതാണെന്നും കമ്മിറ്റി അറിയിച്ചു.

തൊഴിലാളികളെ സ്‌കൂളിൽ നിന്ന് ഒഴിപ്പിച്ചതിന് ശേഷം മാത്രമേ സ്‌കൂളിൽ പഠനം ആരംഭിക്കാവൂ എന്നും, മുടങ്ങിയ അദ്ധ്യയനത്തിന് മറ്റ് ദിവസങ്ങളിൽ സൗകര്യമേർുപ്പെടുത്തണമെന്നും രക്ഷിതാക്കൾക്ക് സാമ്പത്തിക നഷ്ടം വരുത്തരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.