ഹ്‌റൈനിൽ ജോലിക്കായി പോകുന്നതിന് മുമ്പ് ഉദ്യോഗാർഥികൾക്ക് നാട്ടിൽ നിന്ന് തന്നെ വെബ്സൈറ്റിലൂടെ തങ്ങളുടെ വിസയുടെ അംഗീകാരം പരിശോധിക്കാൻ അവസരമൊരുക്കി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി രംഗത്ത്.

ഗൾഫിൽ തൊഴിൽ തേടുന്ന ഉദ്യോഗാർഥികൾ വിസ തട്ടിപ്പിനിരയാകുന്ന സംഭവകൾ ഉയരുന്ന സാഹചര്യത്തിൽ പുതിയ സംവിധാനം ഏറെ ശ്രദ്ധേയമാവുകയാണ്.  ബഹ്‌റൈനിൽ ജോലിക്കായി പോകുന്നതിന് മുമ്പ് ഉദ്യോഗാർഥികൾക്ക് നാട്ടിൽ നിന്ന് തന്നെ വെബ്സൈറ്റിലൂടെ തങ്ങളുടെ വിസയുടെ അംഗീകാരം പരിശോധിക്കാൻ കഴിയും.

വിസ തട്ടിപ്പുകളിലോ തൊഴിൽ പ്രശ്നങ്ങളിലോ കുരുങ്ങാതിരിക്കാൻ ഉദ്യോഗാർഥികൾക്ക് ഏറെ സഹായകരമാണ് ബഹ്‌റൈനിലെ ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി തങ്ങളുടെ വെബ്സൈറ്റിൽ ഏർപ്പെടുത്തിയ സംവിധാനം. നാട്ടിൽ നിന്ന് തന്നെ ഒരു ഉദ്യോഗാർഥിക്ക് v www.lmra.bh വെബ്സൈറ്റിൽ തങ്ങളുടെ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തി തങ്ങളുടെ വിസ അംഗീകൃതമാണോ എന്ന് മനസിലാക്കാൻ കഴിയും. ഈ സൗകര്യം ഉദ്യോഗാർഥികൾ ഉപയോഗപ്പെടുത്തണമെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു

ബഹ്‌റൈനിൽ ഈയടുത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസി വഴി എത്തിയ തൊഴിലാളികൾ ദുരിതത്തിൽ പെട്ടിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾക്ക് ഏറെ സഹായകരമാണ് ഈ വെബ്സൈറ്റ്.