- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേബർ പാർട്ടിയുടെ അഭയാർത്ഥി ബോട്ടുകൾ തിരിച്ചയയ്ക്കൽ നയം പാർട്ടിയിൽ തന്നെ ഭിന്നത രൂക്ഷമാകുന്നു
മെൽബൺ: അധികാരത്തിലെത്തിയാൽ ഓസ്‌ട്രേലിയൻ തീരത്തെത്തുന്ന അഭയാർത്ഥി ബോട്ടുകൾ അവ സുരക്ഷിതമെങ്കിൽ തിരിച്ചയയ്ക്കാനുള്ള ലേബർ പാർട്ടിയുടെ പുതിയ നയം വിവാദമാകുന്നു. പാർട്ടിയിലെ തന്നെ ഇടതു പക്ഷാനുകൂലികൾ ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.ഇന്നു നടക്കുന്ന പാർട്ടി കോൺഫെറെൻസിൽ ലേബർ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേ
മെൽബൺ: അധികാരത്തിലെത്തിയാൽ ഓസ്‌ട്രേലിയൻ തീരത്തെത്തുന്ന അഭയാർത്ഥി ബോട്ടുകൾ അവ സുരക്ഷിതമെങ്കിൽ തിരിച്ചയയ്ക്കാനുള്ള ലേബർ പാർട്ടിയുടെ പുതിയ നയം വിവാദമാകുന്നു. പാർട്ടിയിലെ തന്നെ ഇടതു പക്ഷാനുകൂലികൾ ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.ഇന്നു നടക്കുന്ന പാർട്ടി കോൺഫെറെൻസിൽ ലേബർ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ബിൽ ഷോർട്ടെൻ ഭാവിനയം വെളിപ്പെടുത്തും. ഇന്ന് ഈ വിഷയം ചർച്ച ചെയ്യാൻ വേണ്ടി ഒരു മണിക്കൂർ നീക്കിവച്ചിരിക്കുകയാണ്.
ഈ നയം പാർട്ടിക്ക് സ്വീകാര്യമാണോയെന്ന് ഉച്ചഭക്ഷണ സമയത്തിനു മുൻപ് തീരുമാനമാകും എന്നാണ് കരുതുന്നത്.ഇക്കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ലെങ്കിലും തന്റെ നയപരിപാടിയെ പാർട്ടിയിലെ ഭൂരിപക്ഷ അംഗങ്ങളും പിന്തുണയ്ക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് പ്രതിപക്ഷ നേതാവ് ബിൽ ഷൊർട്ടെൻ. എങ്കിലും ചർച്ചാ വേളയിൽ ചൂടുപിടിച്ച വാദപ്രതിവാദങ്ങളുയരുമെന്നുറപ്പാണ്. കുടിയേറ്റ നയത്തിന് പുതിയ ദിശാബോധം ആവശ്യമാണെന്ന് താൻ വിശ്വസിക്കുന്നതായി ബിൽ ഷൊർട്ടെൻ പറഞ്ഞു.
നാം കൂടുതൽ അഭയാർത്ഥികളെ സ്വീകരിയ്‌ക്കെണ്ടാതുണ്ടെന്നും അവരോട് കൂടുതൽ മനുഷ്യത്വപരമായ സമീപനം പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനകം നിരവധി ജീവനുകൾ നഷ്ടമായ ജാവയ്ക്കും ക്രിസ്മസ് ഐലണ്ടിനും ഇടയ്ക്കുള്ള സമുദ്രയാത്ര കൂടുതൽ സുരക്ഷിതമാക്കാനും നാം തൈയ്യാറാവണമെന്നും ഷൊർട്ടെൻ പറഞ്ഞു. ഈ നയം നമ്മുടെ പാർട്ടിയുടെ അന്താരാഷ്ട്ര മൂല്യങ്ങൾക്കും ഓസ്‌ട്രേലിയൻ ജനതയുടെ ഉത്തമ താല്പര്യങ്ങൾക്കും കൂടുതൽ വിശ്വാസിയത നല്കുമെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ലേബർ സർക്കാർ അഭയാർത്ഥി ബോട്ടുകളുടെ കാര്യത്തിൽ ഇപ്പോഴത്തെപ്പോലെ രഹസ്യാത്മക സ്വഭാവം സ്വീകരിക്കില്ലെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
ബോട്ടുകൾ വരുന്നതും തിരിച്ചയക്കുന്നതും അവർ വെളിപ്പെടുത്തും ശ്രിലങ്കയേയും ബർമ്മയേയും പോലുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന ബോട്ടുകളേയും അവർ തിരിച്ചയച്ചേക്കില്ല. 2025 ഓടു കൂടി രാജ്യം സ്വീകരിക്കുന്ന അഭയാർത്ഥികളുടെ എണ്ണം 27000 ലെത്തിച്ചു നിലവിലുള്ളതിന്റെ ഇരട്ടിയാക്കി മാറ്റാനും പദ്ധതിയുണ്ടെന്ന് ബിൽ ഷൊർട്ടെൻ പറഞ്ഞു. അതു കൊണ്ട് കൂടിയാണ് ബോട്ടുകൾ തിരിച്ചയച്ചു കൊണ്ട് അഭയാർത്ഥി സ്വീകരണ പ്രക്രിയ സുരക്ഷിതത്വ പൂർണമാക്കാൻ പാർട്ടി ആലോചിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.