ഒമാനിൽ പ്രവാസികൾക്ക് തൊഴിൽ നികുതി ഏർപ്പെടുത്തില്ലെന്ന് ഭരണകൂടം. സൗദി അറോബ്യയിൽ കഴിഞ്ഞയാഴ്ച പ്രവാസികൾക്ക് നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം പുറത്തിറക്കിയിരുന്നു. ഒമാനിലെ മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രവാസികളെ മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരമൊരു പദ്ധതിയെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നാണ് മാനവ വിഭവശേഷി മന്ത്രാലയം അഡൈ്വസർ സലീം അൽ സാദി വ്യക്തമാക്കിയത്. ഇങ്ങനെയൊരു നിയമം ഏർപ്പെടുത്തുന്നുണ്ടെങ്കിൽ അത് പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ബാധകമാവുന്ന വിധത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.