- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് ലക്ഷ്യം; യൂണിവേഴ്‌സൽ സോഷ്യൽ ചാർജ്ജ് കുറയ്ക്കാനുള്ള പദ്ധതികളുമായി സർക്കാർ
ഡബ്ലിൻ: തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു കൊണ്ട് യൂണിവേഴ്‌സൽ സോഷ്യൽ ചാർജിൽ ഇളവു വരുത്താൻ ലേബർ പാർട്ടി ഒരുങ്ങുന്നു. താഴ്ന്ന വരുമാനമുള്ളവർക്കും ഇടത്തരം വുമാനമുള്ളവർക്കും എക്കാലവും തലവേദന സൃഷ്ടിച്ചിരുന്ന സോഷ്യൽ ചാർജാണ് വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ ചാർജിൽ ഇളവു വരുത്തുകയാണെങ്കിൽ 70,000 യൂറോ വരുമാന
ഡബ്ലിൻ: തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു കൊണ്ട് യൂണിവേഴ്‌സൽ സോഷ്യൽ ചാർജിൽ ഇളവു വരുത്താൻ ലേബർ പാർട്ടി ഒരുങ്ങുന്നു. താഴ്ന്ന വരുമാനമുള്ളവർക്കും ഇടത്തരം വുമാനമുള്ളവർക്കും എക്കാലവും തലവേദന സൃഷ്ടിച്ചിരുന്ന സോഷ്യൽ ചാർജാണ് വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ ചാർജിൽ ഇളവു വരുത്തുകയാണെങ്കിൽ 70,000 യൂറോ വരുമാനമുള്ളവർക്ക് വർഷം തോറും 1000 യൂറോയിലധികവും 35,000 യൂറോ വരുമാനമുള്ളവർക്ക് 350 യൂറോയും ലാഭിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് ശതമാനം വരെ ഇളവ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ നിരക്കുകളിൽ കുറവ് വരുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഒന്നര ശതമാനം വരെ നിരക്ക് കുറയ്ക്കാൻ ധനമന്ത്രി മൈക്കിൾ നൂനാൺ സമ്മതം മൂളിയിട്ടുണ്ട്.
ബഡ്ജറ്റിൽ നിരക്ക് കുറയ്ക്കാനുള്ള റിപ്പോർട്ടുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് തീരുമാനമുണ്ടായാൽ 70000 യൂറോ വരുമാനമുള്ളവർക്ക് വർഷം 1000 രൂപയുടെ നേട്ടം ഉണ്ടാകും. 35000 യൂറോ വരെ വരുമാനമുള്ളവർക്ക് 350 രൂപയും ലാഭമുണ്ടാവും.
രണ്ട് ശതമാനമാണ് കുറയ്ക്കാൻ തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇനിയും റേറ്റ് കുറയ്ക്കാനാണ് ഗവൺമെന്റിനു താത്പര്യം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഘട്ടം ഘട്ടമായി യൂണിവേഴ്‌സൽ സോഷ്യൽ ചാർജ്ജ് നിർത്തലാക്കാനാണ് ലേബർ നേതാവ് ജോൺ ബർട്ടൺ നടപടികളെടുക്കുന്നത്.
യൂണിവേഴ്‌സൽ സോഷ്യൽ ചാർജ്ജ് കുറയ്ക്കുന്നത് സർക്കാരിന്റെ ജനസമ്മതി വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. രണ്ട് ശതമാനം കുറവ് സർക്കാർ ചാർജ്ജിൽ വരുത്തിയാൽ 540 മില്ല്യൺ വരെയാണ് ജനങ്ങളിലേക്കെത്തുക.