- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ശമ്പളം ലഭിക്കാതെയോടെ പ്രതിഷേധവുമായി ഇന്ത്യക്കാരുൾപ്പെട്ട തൊഴിലാളികൾ തെരുവിൽ; അഞ്ച് മാസമായി ശമ്പളം ലഭിക്കാത്തത് ജിപി സെഡിലെ തൊഴിലാളികൾക്ക്
മനാമ: ശമ്പളം ലഭിക്കാതെയോടെ പ്രതിഷേധവുമായി ഇന്ത്യക്കാരുൾപ്പെട്ട തൊഴിലാളികൾ തെരുവിൽ. ജി.പി.സെഡിലെ തൊഴിലാളികൾ ആണ് ശമ്പള കുടിശ്ശികയുടെ പേരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.ഏതാണ്ട് 80ഓളം പേരാണ് അൽ ഇസ്തിഖ്‌ലാൽ ഹൈവെയിൽ സംഘടിച്ചിറങ്ങിയത് കഴിഞ്ഞ അഞ്ചുമാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. അതിനാൽ ശമ്പളം ഉടൻ ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചതിനെ തുടർന്ന് ഉച്ചയോടെയാണ് തൊഴിലാളികൾ പിരിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് മുമ്പും ഇവർ ശമ്പള പ്രശ്‌നത്തിൽ പ്രതിഷേധവുമായി രംഗത്തിറ ങ്ങിയിരുന്നു. ചിലർ വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ നിയമനടപടിയും നേരിടേണ്ടി വരുന്നുണ്ട്. ബഹ്‌റൈൻ, ഈജിപ്ത്, ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് സ്വദേശികളായ സാധാരണ തൊഴിലാളികൾ മുതൽ എഞ്ചിനിയർമാർ വരെ ശമ്പളം മുടങ്ങിയവരിൽ പെടും.
മനാമ: ശമ്പളം ലഭിക്കാതെയോടെ പ്രതിഷേധവുമായി ഇന്ത്യക്കാരുൾപ്പെട്ട തൊഴിലാളികൾ തെരുവിൽ. ജി.പി.സെഡിലെ തൊഴിലാളികൾ ആണ് ശമ്പള കുടിശ്ശികയുടെ പേരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.ഏതാണ്ട് 80ഓളം പേരാണ് അൽ ഇസ്തിഖ്‌ലാൽ ഹൈവെയിൽ സംഘടിച്ചിറങ്ങിയത്
കഴിഞ്ഞ അഞ്ചുമാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. അതിനാൽ ശമ്പളം ഉടൻ ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചതിനെ തുടർന്ന് ഉച്ചയോടെയാണ് തൊഴിലാളികൾ പിരിഞ്ഞത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പും ഇവർ ശമ്പള പ്രശ്‌നത്തിൽ പ്രതിഷേധവുമായി രംഗത്തിറ ങ്ങിയിരുന്നു. ചിലർ വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ നിയമനടപടിയും നേരിടേണ്ടി വരുന്നുണ്ട്. ബഹ്‌റൈൻ, ഈജിപ്ത്, ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് സ്വദേശികളായ സാധാരണ തൊഴിലാളികൾ മുതൽ എഞ്ചിനിയർമാർ വരെ ശമ്പളം മുടങ്ങിയവരിൽ പെടും.