ന്റർനെറ്റിൽ നീലച്ചിത്രങ്ങൾ തിരയുന്നതിൽ സ്ത്രീകൾ പിന്നിലാണോ? അല്ലെന്നാണ് ഹാർവാഡ് സർവകലാശാലയിൽ നടന്ന പഠനം തംളിയിക്കുന്നത്. നീലച്ചിത്രങ്ങളിൽ സ്ത്രീകളുടെ താത്പര്യങ്ങൾ തീർത്തും വ്യത്യസ്തമാണെന്നും സേത്ത് സ്റ്റീഫൻസ് ഡേവിഡോവിറ്റ്‌സിന്റെ പഠനം സൂചിപ്പിക്കുന്നു. എവരിബഡി ലൈസ് എന്ന പുസ്തകത്തിലാണ് സ്റ്റീഫൻസിന്റെ ശ്രദ്ധേയമായ കണ്ടെത്തലുകൾ.

സ്ത്രീകളെ പീഡിപ്പിക്കുന്ന തരത്തിലുള്ള വയലന്റ് പോൺ ക്ലിപ്പുകളോടാണ് സ്ത്രീകൾക്കുതാത്പര്യമെന്നാണ് സ്റ്റീഫൻസിന്റെ വിലയിരുത്തൽ. 20 ശതമാനത്തോളം സ്ത്രീകൾ ലെസ്‌ബിയൻ പോണാണ് ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരിൽ ഭൂരിഭാഗവും സ്ത്രീകളെ വേദനിപ്പിക്കുന്ന തരത്തിലുള്ള ക്ലിപ്പുകൾ തിരയുന്നു. ഇത്തരം ക്ലിപ്പുകൾ കാണുന്നതിൽ പുരുഷന്മാരെക്കാൾ മുന്നിലാണ് സ്ത്രീകൾ.

ഓരോരുത്തരുടെയും ഭാവനയിലുള്ള ലൈംഗികജീവിതം സഫലമാക്കുന്നതിന് പകരമാണ് നീലച്ചിത്രങ്ങൾ കാണുന്നതെന്ന് മനഃശാസ്ത്രജ്ഞർ തന്നെ പറയുന്നു. സമൂഹത്തിൽ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാതായതോടെ, നീലച്ചിത്രങ്ങൾ കാണുന്നതിലും വ്യത്യാസമില്ലാതായി. സ്ത്രീകൾ പോൺ കാണുന്നുവെന്നതിനെ അവിശ്വാസത്തോടെ കണ്ടിരുന്ന കാലമല്ല ഇന്നത്തേത്.

ജീവിതത്തിൽ പുരുഷനുമേൽ മേൽക്കോയ്മ ആഗ്രഹിക്കുന്നവളാണ് സ്ത്രീ. ആ മേൽക്കോയ്മ ലൈംഗികതയിലും അവർ ആഗ്രഹിക്കുന്നുണ്ട്. വയലന്റ് സ്വഭാവത്തിലുള്ള ക്ലിപ്പുകൾ കാണാനാഗ്രഹിക്കുന്നതിന് പിന്നിലെ മനഃശാസ്ത്രം ഇതാണ്. സ്ത്രീകളെ പീഡിപ്പിക്കുന്നതുപോലുള്ള ക്ലിപ്പുകൾ, ഭാവനയെ സംതൃപ്തമാക്കാൻ മാത്രമുള്ളതാണ്.

സ്ത്രീകൾ എല്ലായ്‌പ്പോഴും അടിച്ചമർത്തപ്പെടുന്നു എന്ന വികാരവും വലിയൊരു വിഭാഗതത്തിൽ ശക്തമാണ്. അത്തരമാളുകൾ ചിലപ്പോൾ, അടിച്ചമർത്തലിന്റെ ലൈംഗികത ആസ്വദിക്കുന്നുണ്ടാവാം. പീഡനവീഡിയോകൾ കാണാൻ താത്പര്യം കാണിക്കുന്നതിന് ഒരുകാരണം ഇതാവാമെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു. .