- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ ഉടൻ തന്നെ വനിതാ ലിമോസിൻ ടാക്‌സി സർവീസ്; സർവീസ് ലഭ്യമാകുക കരീം ആപ്പ് മുഖേന
ദുബായ്: ദുബായിൽ ഉടൻ തന്നെ വനിതാ ലിമോസിൻ ടാക്‌സി സർവീസ് ഉടൻ ലഭ്യമാകും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ ദുബായ് ടാക്‌സി കോർപറേഷൻ (ഡിടിസി), ഓൺലൈൻ കാർ ബുക്കിങ് പ്രൊവൈഡറായ കരിം എന്നിവയുമായി സഹകരിച്ചാണ് വനിതാ ലിമോസിൻ സർവീസ് ആരംഭിക്കുക. കരീം ആപ്പ് മുഖേനയാണ് ഈ സർവീസ് ലഭ്യമാകുകയെന്നും ആർടിഎ വ്യക്തമാക്കി. അമീറ എന്നു പേരിട്ടിരിക്കുന്ന ലിമോസിൻ സർവീസ് ഈ മേഖലയിലെ ഏറ്റവും പുതിയ സംരംഭമാണ്. പരിചയ സമ്പന്നരായ വനിതാ ഡ്രൈവർമാരെയാണ് ഡീലക്‌സ് ലിമോകളിൽ നിയോഗിക്കുന്നതെന്ന് ഡിടിസി സിഇഒ ഡോ. യൂസഫ് അൽ അലി വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സംരംഭം ദുബായിൽ നടപ്പാക്കുന്നത്. സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാനും പ്രത്യേകിച്ച വിഐപി തലത്തിലുള്ളവർക്ക് പഞ്ചനക്ഷത്ര സേവനം നൽകുകയാണ് ലക്ഷ്യമെന്നും അൽ അലി പറഞ്ഞു. കരീം വഴി അമീറ സേവനം തുടങ്ങുകയെന്നത് ഉപഭോക്താക്കൾക്കുള്ള സേവനത്തിന്റെ കാര്യത്തിൽ പ്രധാന വഴിത്തിരിവാണെന്നു ഡിടിസി ബിസിനസ് ഡവല്പമെന്റ് ഡയറക്ടർ അബ്ദുല്ല ഇബ്രാഹീം അൽ മീർ പറഞ്ഞു. ദുബായിയെ ഏറ്റവും മികച്ച നഗരമാക
ദുബായ്: ദുബായിൽ ഉടൻ തന്നെ വനിതാ ലിമോസിൻ ടാക്‌സി സർവീസ് ഉടൻ ലഭ്യമാകും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ ദുബായ് ടാക്‌സി കോർപറേഷൻ (ഡിടിസി), ഓൺലൈൻ കാർ ബുക്കിങ് പ്രൊവൈഡറായ കരിം എന്നിവയുമായി സഹകരിച്ചാണ് വനിതാ ലിമോസിൻ സർവീസ് ആരംഭിക്കുക. കരീം ആപ്പ് മുഖേനയാണ് ഈ സർവീസ് ലഭ്യമാകുകയെന്നും ആർടിഎ വ്യക്തമാക്കി.
അമീറ എന്നു പേരിട്ടിരിക്കുന്ന ലിമോസിൻ സർവീസ് ഈ മേഖലയിലെ ഏറ്റവും പുതിയ സംരംഭമാണ്. പരിചയ സമ്പന്നരായ വനിതാ ഡ്രൈവർമാരെയാണ് ഡീലക്‌സ് ലിമോകളിൽ നിയോഗിക്കുന്നതെന്ന് ഡിടിസി സിഇഒ ഡോ. യൂസഫ് അൽ അലി വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സംരംഭം ദുബായിൽ നടപ്പാക്കുന്നത്. സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാനും പ്രത്യേകിച്ച വിഐപി തലത്തിലുള്ളവർക്ക് പഞ്ചനക്ഷത്ര സേവനം നൽകുകയാണ് ലക്ഷ്യമെന്നും അൽ അലി പറഞ്ഞു.
കരീം വഴി അമീറ സേവനം തുടങ്ങുകയെന്നത് ഉപഭോക്താക്കൾക്കുള്ള സേവനത്തിന്റെ കാര്യത്തിൽ പ്രധാന വഴിത്തിരിവാണെന്നു ഡിടിസി ബിസിനസ് ഡവല്പമെന്റ് ഡയറക്ടർ അബ്ദുല്ല ഇബ്രാഹീം അൽ മീർ പറഞ്ഞു. ദുബായിയെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയെന്ന പ്രയത്‌നത്തിന്റെ ഭാഗമാണു നടപടി. സന്തുഷ്ടിയുടെ ദുബായ് എന്ന ആശയം നടപ്പാക്കാനുള്ള നടപടിയും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും മികച്ച രീതിയിൽ സേവനം ചെയ്യുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു