ഴിഞ്ഞ വർഷം നവംബർ 10ന് രാത്രി ഈസ്റ്റ് ലണ്ടനിൽ നൈറ്റ് ഔട്ട് കഴിഞ്ഞ് തന്റെ വീട്ടിലേക്ക് യൂബർ ടാക്‌സി പ ിടിച്ച് പോകുന്നതിനിടെ ഡ്രൈവറായ സുലൈമാൻ അബ്ദിറിസാക്ക് (42) പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് യുവതി പരാതിപ്പെട്ട കേസിൽ വിചാരണ ആരംഭിച്ചു. മദ്യപിച്ച് ടാക്‌സിയിൽ കയറിയ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിക്കുകയും തനിക്ക് എയ്ഡ്‌സ് ആണെന്ന് പറഞ്ഞ് യുവതി തടി തപ്പുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ യുവതി നിർബന്ധിച്ചിട്ടാണ് താൻ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതെന്നാണ് ഡ്രൈവർ പറയുന്നത്. എന്തായാലും യുകെയിൽ ടാക്‌സി ഓടിക്കുന്ന എല്ലാ മലയാളികൾക്കും പാഠമാണ് ലണ്ടനിലെ ഈ ടാക്‌സി ഡ്രൈവറുടെ അനുഭവകഥ.

പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ യുവതിക്ക് എയ്ഡ്‌സ് ആണെന്ന് അറിഞ്ഞയുടൻ പരിഭ്രമത്തോടെ തന്റെ ലിംഗം ഒരു ബോട്ടിൽ ജലമെടുത്ത് കഴുകിയിരുന്നുവെന്നും സ്‌നാറെസ്ബ്രൂക്ക് ക്രൗൺ കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. ഈസ്റ്റ് ലണ്ടനിലെ ഹോക്‌സ്ടണിലെ രാത്രി സഞ്ചാരത്തിന് ശേഷമായിരുന്നു ഈ യുവതി സുലൈമാന്റെ യൂബർ ടാക്‌സിയിൽ കയറിയിരുന്നത്. ഹോക്‌സ്ടൺ ബാറിൽ നിന്നും മീൽസും മദ്യവും കഴിച്ച യുവതിക്ക് ശാരീരികമായി അസ്വസ്ഥത തോന്നിയിരുന്നുവെന്നും തുടർന്നാണ് സുലൈമാന്റെ ടാക്‌സിയിൽ കയറിയതെന്നും എന്നാൽ സുലൈമാൻ അവരെ തെറ്റായ വഴിയിലൂടെ കൊണ്ടു പോവുകയായിരുന്നുവെന്നും പ്രോസിക്യൂട്ടറായ സാറാ മോറിസ് കോടതിയിൽ ബോധിപ്പിച്ചു.

ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാറെത്തിച്ച് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചിരുന്നു. കാറിന്റെ പുറകിലെ സീറ്റിൽ യുവതിയെ പിടിച്ച് കിടത്തിയായിരുന്നു പീഡന ശ്രമം. ആ നിർണായക വേളയിലായിരുന്നു താൻ എച്ച്‌ഐവി ബാധിതയാണെന്ന് യുവതി കള്ളം പറഞ്ഞിരുന്നത്. ഇതിനെ തുടർന്ന് യുവാവ് പരിഭ്രമത്തോടെ പീഡനശ്രമത്തിൽ നിന്നും പിന്മാറുകയും ചെയ്തു. ഫ്‌ലാറ്റിലെത്തിയ യുവതി തന്റെ സുഹൃത്തിനോട് ഇക്കാര്യം പറയുകയും അദ്ദേഹം പൊലീസിനോട് ഫോൺ ചെയ്യുകയുമായിരുന്നു.

ഈസ്റ്റ് ലണ്ടനിൽ നിന്നും യുവതിയുടെ ഫ്‌ലാറ്റിലേക്ക് വെറും 20 മിനുറ്റുകൾ മാത്രമേ വേണ്ടിയിരുന്നുവെങ്കിലും ഈ സംഭവം കാരണം 43 മിനുറ്റ് ഇവർ കാറിൽ ചെലവഴിക്കേണ്ടി വന്നിരുന്നു. എന്നാൽ ഡ്രൈവറായ സുലൈമാൻ മറ്റൊരു കഥയാണ് പറയുന്നത്. അതായത് തന്നോട് കാർ നിർത്താനാവശ്യപ്പെട്ട യുവതി പിന്നീട് മുന്നിലെ സീറ്റിൽ തന്നോട് ചേർന്നിരുന്ന് ഏത് പെർഫ്യൂമാണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചിരുന്നുവെന്നും ഡ്രൈർ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ യുവതിയാണ് തന്നെ ലൈംഗിക ബന്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചതെന്നും ഡ്രൈർ ആരോപിക്കുന്നു. ഏതായാലും കേസുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്.