- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേൽവസ്ത്രം ധരിക്കാതെ സ്ത്രീകൾ നടന്നാൽ കാണുന്നവർക്കൊക്കെ പിടിച്ച് നോക്കാമോ...? ന്യൂ ഇയർ ആഘോഷത്തിന് തൊട്ടു നോക്കിയത് സ്ത്രീകൾ വരെ....! മാറിടത്തിൽ തൊട്ട യുവാവിനെ അടിച്ച് നിലംപരിശാക്കിയ യുവതിക്ക് ചോദിക്കാനുള്ളത്
പുതുവൽസരാഘോഷത്തിനിടെ ന്യൂസിലാൻഡിലെ നോർത്ത് ഐലന്റായ ഗിസ്‌ബോണിൽ വച്ച് മേൽ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ പിന്നാലെ എത്തി അശ്ലീലാർത്ഥത്തിൽ സ്പർശിച്ച യുവാവിന് യുവതിയുടെയും കൂട്ടുകാരിയുടെ പക്കൽ നിന്നും പൊതിരെ തല്ല് കിട്ടിയെന്ന് റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നുവല്ലോ. മേൽവസ്ത്രം ധരിക്കാതെ സ്ത്രീകൾ നടന്നാൽ കാണുന്നവർക്കൊക്കെ പിടിച്ച് നോക്കാമോ...? എന്ന ചോദ്യമാണീ യുവതി ഇപ്പോൾ ചോദിക്കുന്നത്. ടോപ്ലെസായി നടന്ന തന്റെ മാറിടത്തിൽ ന്യൂ ഇയർ ആഘോഷത്തിനിടെ സ്ത്രീകൾ വരെ തൊട്ട് നോക്കിയിരുന്നുവെന്നാണീ യുവതി ധാർമികരോഷത്തോടെ വെളിപ്പെടുത്തുന്നത്. തന്റെ മാറിടത്തിൽ തൊട്ട യുവാവിനെ അടിച്ച് നിലംപരിശാക്കിയതിന്റെ പേരിൽ ശ്രദ്ധേയയായ യുവതിയുടെ ചോദ്യവും വൈറലാവുകയാണ്. തന്റെ മാറ് കാണുന്ന വിധത്തിൽ തിളങ്ങുന്ന നേരിയ വസ്ത്രം മാത്രം ധരിച്ച ഈ യുവതിയുടെ പേര് മാഡെലൈൻ അനെല്ലോ-കിറ്റ്സ്മില്ലെർ (20) ആണെന്ന് വെളിപ്പെട്ടിട്ടുമുണ്ട്. സ്ത്രീകൾക്ക് എവിടെയും ആശങ്കകളും ഉപദ്രവങ്ങളുമില്ലാതെ ടോപ് ലെസായി നടക്കാൻ സാധിക്കണമെന്നാണ് ഇവർ ഇപ്പോൾ ശക്
പുതുവൽസരാഘോഷത്തിനിടെ ന്യൂസിലാൻഡിലെ നോർത്ത് ഐലന്റായ ഗിസ്‌ബോണിൽ വച്ച് മേൽ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ പിന്നാലെ എത്തി അശ്ലീലാർത്ഥത്തിൽ സ്പർശിച്ച യുവാവിന് യുവതിയുടെയും കൂട്ടുകാരിയുടെ പക്കൽ നിന്നും പൊതിരെ തല്ല് കിട്ടിയെന്ന് റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നുവല്ലോ. മേൽവസ്ത്രം ധരിക്കാതെ സ്ത്രീകൾ നടന്നാൽ കാണുന്നവർക്കൊക്കെ പിടിച്ച് നോക്കാമോ...? എന്ന ചോദ്യമാണീ യുവതി ഇപ്പോൾ ചോദിക്കുന്നത്. ടോപ്ലെസായി നടന്ന തന്റെ മാറിടത്തിൽ ന്യൂ ഇയർ ആഘോഷത്തിനിടെ സ്ത്രീകൾ വരെ തൊട്ട് നോക്കിയിരുന്നുവെന്നാണീ യുവതി ധാർമികരോഷത്തോടെ വെളിപ്പെടുത്തുന്നത്. തന്റെ മാറിടത്തിൽ തൊട്ട യുവാവിനെ അടിച്ച് നിലംപരിശാക്കിയതിന്റെ പേരിൽ ശ്രദ്ധേയയായ യുവതിയുടെ ചോദ്യവും വൈറലാവുകയാണ്.
തന്റെ മാറ് കാണുന്ന വിധത്തിൽ തിളങ്ങുന്ന നേരിയ വസ്ത്രം മാത്രം ധരിച്ച ഈ യുവതിയുടെ പേര് മാഡെലൈൻ അനെല്ലോ-കിറ്റ്സ്മില്ലെർ (20) ആണെന്ന് വെളിപ്പെട്ടിട്ടുമുണ്ട്. സ്ത്രീകൾക്ക് എവിടെയും ആശങ്കകളും ഉപദ്രവങ്ങളുമില്ലാതെ ടോപ് ലെസായി നടക്കാൻ സാധിക്കണമെന്നാണ് ഇവർ ഇപ്പോൾ ശക്തമായി ആവശ്യപ്പെടുന്നത്. അമേരിക്കയിൽ ജനിച്ച ഈ യുവതി തന്റെ കുട്ടുകാരി കിറി-ആൻ ഹാറ്റ് ഫീൽഡിനൊപ്പം നടക്കുമ്പോഴായിരുന്നു ഒരു യുവാവ് പുറകിലൂടെ പതുങ്ങി വന്ന് കിറ്റ്സ്മില്ലെറിന്റെ മാറിൽ സ്പർശിച്ച് ഓടിപ്പോയിരുന്നത്. തുടർന്ന് യുവതിയും കൂട്ടുകാരിയും ഇയാളെ പിന്തുടർന്ന് ഇടിച്ച് വീഴ്‌ത്തി മർദിക്കുകയായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ സാക്ഷ്യപ്പെടുത്തുന്നു.
അവിശ്വസനീയമായ പ്രകടനത്തോടെയായിരുന്നു യുവതികൾ ഇയാളെ കൈകാര്യം ചെയ്തിരുന്നതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു. നീല ഷർട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതി ഇടിക്കുന്നത് കാണാം. അതിനിടെ കൂട്ടുകാരി അയാളുടെ മുഖത്ത് ദേഷ്യത്തോടെ മദ്യം ഒഴിക്കുന്നുമുണ്ട്. ഈ അത്ഭുതകരമായ ആക്രമണം കണ്ട് കാഴ്ചക്കാർ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന് കാര്യമായ മുറിവുകളോ പരുക്കോ പറ്റിയിട്ടില്ല. ഇയാൾ തിരിച്ച് യുവതിയെ ആക്രമിക്കാനും ശ്രമിച്ചിരുന്നില്ല.
സ്ത്രീകൾ ഏത് വസ്ത്രം ധരിച്ചാലും ഏത് സന്ദർഭത്തിൽ എവിടെ സഞ്ചരിക്കുമ്പോഴും സുരക്ഷിതരായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന് വിരുദ്ധമായ പ്രവൃത്തി പ്രസ്തുത യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോഴാണ് താൻ പ്രതികരിച്ചതെന്നും യുവതി തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾ സ്വന്തം ശരീരം സംരക്ഷിക്കുന്നതിന് അൽപം കൈയാങ്കളിയൊക്കെ നടത്തുന്നതിൽ തെറ്റില്ലെന്നും ഇക്കാര്യത്തിൽ തന്റെ പ്രവൃത്തി ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്കെല്ലാം പ്രചോദനമാകണമെന്നും കിറ്റ്സ്മില്ലെർ ആഗ്രഹിക്കുന്നുണ്ട്.
ഈ യുവാവിന് പുറമെ ചില സ്ത്രീകൾ പോലും തന്റെ മാറിടത്തിൽ പുതുവൽസരാഘോഷത്തിനിടെ കരുതിക്കൂട്ടി സ്പർശിച്ചിരുന്നുവെന്നും ഈ യുവതി ദേഷ്യത്തോടെ വെളിപ്പെടുത്തുന്നു. തന്നെ യുവാവ് സ്പർശിച്ചതിന് ശേഷവും അതേ രീതിയിൽ വസ്ത്രം ധരിച്ച് ജനുവരി ഒന്നിന് രാവിലെ ആറ് മണി വരെ താൻ ഗിസ്‌ബോണിലെ പുതുവൽസര ആഘോഷം ആസ്വദിച്ച് നടന്നിരുന്നുവെന്നും യുവതി പറയുന്നു.