- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ ക്രൂരമായി മർദ്ദിച്ച അമ്മയേയും 'ഡോക്ടർ' കാമുകനേയും പൊലീസ് പിടികൂടിയത് മൈസൂരുവിൽ നിന്ന് ; മകളുടെ വിശേഷമറിയാൻ ആശ വീട്ടിലേക്ക് വിളിച്ചത് പൊലീസ് നീരിക്ഷിച്ചതോടെ ഒളിവു ജീവിതത്തിന് അന്ത്യം; ആദ്യ വിവാഹത്തിലെ കുട്ടി ഡോക്ടരുടെ 'ഇര'യായപ്പോൾ രണ്ടാം വിവാഹത്തിലെ മകൾ ബന്ധു വീട്ടിൽ; സ്റ്റേഷനിലെത്തിച്ചപ്പോൾ ചാനലുകൾക്ക് മുൻപിൽ കൂസലില്ലാത്ത ചിരിയുമായി പ്രതികൾ ! ഡോക്ടർക്കെതിരെ പോക്‌സോ ചുമത്തി പൊലീസ്
കാക്കനാട്: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ അമ്മയും ' ഡോക്ടർ' കാമുകനും പിടിയിൽ. മൈസൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്നുമാണ് അടിമാലി സ്വദേശി ആശാമോൾ കുര്യാക്കോസ്(28), എറണാകുളം ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം മെഡിക്കൽ ഓഫീസറായ ഡോ. ആദർശ് രാധാകൃഷ്ണൻ (33) എന്നിർ പിടിയിലായത്. അമ്മയുടെയും കാമുകന്റെ ക്രൂരമായ മർദ്ദനം സഹിക്ക വയ്യാതെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞ ഇവരെ ശനിയാഴ്‌ച്ചയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് സ്‌റ്റേഷനിൽ ചിരിയോടെ ഇവർ നിൽക്കുന്ന രംഗങ്ങൾ ചാനലുകളിൽ വന്നത് ഏവരേയും ഞെട്ടിച്ചിരുന്നു. ആദർശിനെതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. വേദന സഹിക്കാതെ കുട്ടി ഇറങ്ങിയോടി: അമ്മയുടെ തനിനിറം പുറത്ത് അമ്മയുടെ 'ഡോക്ടർ കാമുകന്റെ' മർദ്ദനം സഹിക്ക വയ്യാതെയാണ് കാക്കനാട് പാലച്ചുവട് റോഡ് സൂര്യ നഗറിലെ ശ്രീദർശനം എന്ന വീട്ടിൽ നിന്നും കുട്ടി ഇറങ്ങിയോടിയത്. അയൽ വീട്ടിൽ
കാക്കനാട്: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ അമ്മയും ' ഡോക്ടർ' കാമുകനും പിടിയിൽ. മൈസൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്നുമാണ് അടിമാലി സ്വദേശി ആശാമോൾ കുര്യാക്കോസ്(28), എറണാകുളം ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം മെഡിക്കൽ ഓഫീസറായ ഡോ. ആദർശ് രാധാകൃഷ്ണൻ (33) എന്നിർ പിടിയിലായത്.
അമ്മയുടെയും കാമുകന്റെ ക്രൂരമായ മർദ്ദനം സഹിക്ക വയ്യാതെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞ ഇവരെ ശനിയാഴ്‌ച്ചയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് സ്‌റ്റേഷനിൽ ചിരിയോടെ ഇവർ നിൽക്കുന്ന രംഗങ്ങൾ ചാനലുകളിൽ വന്നത് ഏവരേയും ഞെട്ടിച്ചിരുന്നു. ആദർശിനെതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
വേദന സഹിക്കാതെ കുട്ടി ഇറങ്ങിയോടി: അമ്മയുടെ തനിനിറം പുറത്ത്
അമ്മയുടെ 'ഡോക്ടർ കാമുകന്റെ' മർദ്ദനം സഹിക്ക വയ്യാതെയാണ് കാക്കനാട് പാലച്ചുവട് റോഡ് സൂര്യ നഗറിലെ ശ്രീദർശനം എന്ന വീട്ടിൽ നിന്നും കുട്ടി ഇറങ്ങിയോടിയത്. അയൽ വീട്ടിൽ കുട്ടി അഭയം തേടിയതോടെ അമ്മയുടെ തനിനിറം പുറം ലോകം അറിയുകയായിരുന്നു.ഇതോടെ സംഭവം പൊലീസ് കേസാകുകയും ആശാമോളും ആദർശും ഒളിവിൽ പോകുകയുമായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തും ഡോക്ടർ തന്റെ ബന്ധുക്കളുമായി ഫോണിൽ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഈ ഫോൺകോളുകൾ പരിശോധിച്ചാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം അന്വേഷണ സംഘം കണ്ടെത്തിയത്.
ആദ്യ വിവാഹത്തിലെ ആൺകുട്ടി ഡോക്ടറുടെ 'ഇര', രണ്ടാം വിവാഹത്തിലെ പെൺകുട്ടി ബന്ധുവിന്റെ വീട്ടിൽ
ഞെട്ടിക്കുന്ന വിവരങ്ങളാണ് ആശാ മോളും ആദർശും പിടിയിലാകുമ്പോൾ പുറത്ത് വരുന്നത്. രണ്ട് വിവാഹം കഴിച്ചയാളാണ് ആശ. ഇവരുടെ രണ്ടാം വിവാഹത്തിലുണ്ടായ പെൺകുട്ടിയെ ഡോക്ടറുടെ ബന്ധുവിന്റെ വീട്ടിൽ പാർപ്പിച്ച ശേഷമാണ് ഇരുവരും മൈസൂരുവിൽ ഒളിവിൽ പോയത്.മകളെ പറ്റി അറിയാൻ ദിവസവും ആശ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ സംഭവം കഴിഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അതിനാൽ തന്നെ ഇവർ ഏത് ടവർ ലൊക്കേഷന്റെ കീഴിലാണെന്നറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ വലഞ്ഞു.
ഇതോടെയാണ് ആദർശിന്റെയും ആശയുടേയും അടുത്ത ബന്ധുക്കളുടെ ഫോൺ കോളുകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. മൈസൂരുവിൽ നിന്ന് നിരന്തരം ഫോൺകോളുകൾ ബന്ധുക്കളുടെ ഫോണുകളിലേക്ക് വന്നത് നിരീക്ഷിച്ച പൊലീസ് ഡോക്ടറുടെയും യുവതിയുടെയും ഒളിത്താവളം കണ്ടെത്താൻ അവിടേക്ക് പുറപ്പെടുകയായിരുന്നു. മൈസൂരുവിലെ ആഡംബര ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ അറസ്റ്റ് ചെയ്യാൻ വന്ന പൊലീസ് സംഘത്തോട് ഇവർ സഹകരിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ പ്രതികളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 22-നാണ് ഡോക്ടറുടെ വീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ ആദ്യ ഭർത്താവിലെ ആൺകുട്ടി ക്രൂര മർദനത്തിനിരയായത്. കുട്ടിയുടെ മൊഴിയെടുത്ത തൃക്കാക്കര പൊലീസ് ഡോക്ടർക്കും അമ്മയ്ക്കുമെതിരേ ബാലപീഡന നിരോധന നിയമത്തിലെ പോക്സോയും ജുവനൈൽ ആക്ടും ചുമത്തി കേസെടുത്തിരുന്നു.
കുട്ടി ഇറങ്ങിയോടിയത് അർധരാത്രിയിൽ !
ആദർശിന്റെയും ആശയുടേയും മർദ്ദനം സഹിക്ക വയ്യാതെ അർധരാത്രിയാണ് പത്തു വയസു മാത്രമുള്ള മകൻ വീട്ടിൽ നിന്നും ഇറങ്ങിയോടി അയൽ വീട്ടിൽ അഭയം തേടിയത്. ഇതോടെ പീഡന വിവരം പുറം ലോകമറിഞ്ഞു. മാസങ്ങളായി അനുഭവിക്കുന്ന പീഡന വിവരത്തെ കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർക്കും പൊലീസിനും കുട്ടി മൊഴി നൽകിയതിനെ തുടർന്നാണ് ഇരുവർക്കുമെതിരേ പൊലീസ് കേസെടുത്തത്.
യുവതിക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടിക്ക് ഡോക്ടറുടെ വീട്ടിൽ വച്ചായിരുന്നു മർദനമേറ്റത്. മർദനത്തിൽ ഉച്ചത്തിൽ നിലവിളിക്കുമ്പോഴെല്ലാം ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തുരുകിക്കയറ്റും. നീന്തൽകുളത്തിൽ വച്ച് ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കുക ഉൾപ്പെടെയുള്ള മൂന്നാം മുറയും കുട്ടിക്ക് അനുഭവിക്കേണ്ടി വന്നു.
മുമ്പ് രണ്ട് പ്രാവശ്യം വിവാഹം കഴിച്ച് ഉപേക്ഷിച്ച യുവതി ഡോക്ടർക്കൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോൾ കുട്ടി ക്രൂര മർദനത്തിനും ശാസനയ്ക്കും ഇരയാവുകയായിരുന്നു. കുട്ടിക്ക് മാനസിക വൈകല്യമുണ്ടെന്നു പറഞ്ഞായിരുന്നു മർദനം. തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ.മാരായ എ.എൻ. ഷാജു, കെ.കെ. ഷെബാബ്, എഎസ്ഐ. റോയ് കെ. പുന്നൂസ്, സീനിയർ പൊലീസ് ഓഫീസർ സതീഷ് കുമാർ, പൊലീസുകാരായ രമേശ് കുമാർ, ശ്യാംകുമാർ, വെൽമ, ജയശ്രീ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.