- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പ്രവിശ്യകൾ ഭരിച്ച കുടുംബത്തിന്റെ അനന്തരാവകാശി; ശതകോടികളുടെ സ്വത്തുക്കൾ; എന്നിട്ടും 18-ാം വയസ്സിൽ മയക്കുമരുന്നിന് അടിമയായി മരിച്ച ഈ സുന്ദരി ജീവിച്ചത് വേശ്യാവൃത്തി നടത്തി
ലണ്ടൻ: പണവും പ്രതാപവും എത്രയുണ്ടായിട്ടും അതൊന്നും ലേഡി ബേത്ത് ഡഗ്ലസ് എന്ന 18-കാരിയെ തുണച്ചില്ല. മയക്കുമരുന്നിന് അടിമയായി വേശ്യാവൃത്തി നടത്തി ജീവിച്ച ബേത്ത്, അമിതമായ മയക്കുമരുന്നുപയോഗത്തിലൂടെ മരണത്തിന് കീഴടങ്ങി. ഡഗ്ലസ് രാജകുടുംബത്തിലെ 12-ാമത്തെ മാർക്കിയായ ഡേവിഡ് ഡഗ്ലസിന്റെ ഏറ്റവും ഇളയമകളായിരുന്നു ലേഡി ബേത്ത്. മാർച്ച് ഏഴിനായിരുന്നു അമിതമായ തോതിൽ ഹെറോയിൻ ഉപയോഗിച്ചതിനെത്തുടർന്ന് ലേഡി ബേത്ത് മരിച്ചത്. ഓൺലൈൻ സെക്‌സ് വീഡിയോകളിൽ പങ്കെടുത്തും വേശ്യാവൃത്തിയിലേർപ്പെട്ടുമാണ് ലേഡി ബേത്ത് കഴിഞ്ഞിരുന്നതെന്ന് കാമുകനായ ജെനാൻ കരഗോലി പറഞ്ഞു. ഒറ്റത്തവണ ഉപയോഗിച്ച അടിവസ്ത്രങ്ങൾ ഓൺലൈനായി വിറ്റും അവർ പണമുണ്ടാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം തനിക്കറിയാമായിരുന്നെങ്കിലും മിണ്ടാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും ജെനാൻ പറഞ്ഞു. മരണത്തിന്റെ തലേന്നും താനും ബേത്തുമായി അവളുടെ വഴിവിട്ട പോക്കിനെച്ചൊല്ലി വഴക്കടിച്ചിരുന്നതായും ജെനാൻ പറഞ്ഞു. പബ്ബുകളിൽപ്പോവുകയും ഇടപാടുകാരെ കണ്ടെത്തി പണമുണ്ടാക്കുകയുമായിരുന്നു ബേത്തിന്റെ തീ
ലണ്ടൻ: പണവും പ്രതാപവും എത്രയുണ്ടായിട്ടും അതൊന്നും ലേഡി ബേത്ത് ഡഗ്ലസ് എന്ന 18-കാരിയെ തുണച്ചില്ല. മയക്കുമരുന്നിന് അടിമയായി വേശ്യാവൃത്തി നടത്തി ജീവിച്ച ബേത്ത്, അമിതമായ മയക്കുമരുന്നുപയോഗത്തിലൂടെ മരണത്തിന് കീഴടങ്ങി. ഡഗ്ലസ് രാജകുടുംബത്തിലെ 12-ാമത്തെ മാർക്കിയായ ഡേവിഡ് ഡഗ്ലസിന്റെ ഏറ്റവും ഇളയമകളായിരുന്നു ലേഡി ബേത്ത്. മാർച്ച് ഏഴിനായിരുന്നു അമിതമായ തോതിൽ ഹെറോയിൻ ഉപയോഗിച്ചതിനെത്തുടർന്ന് ലേഡി ബേത്ത് മരിച്ചത്.
ഓൺലൈൻ സെക്‌സ് വീഡിയോകളിൽ പങ്കെടുത്തും വേശ്യാവൃത്തിയിലേർപ്പെട്ടുമാണ് ലേഡി ബേത്ത് കഴിഞ്ഞിരുന്നതെന്ന് കാമുകനായ ജെനാൻ കരഗോലി പറഞ്ഞു. ഒറ്റത്തവണ ഉപയോഗിച്ച അടിവസ്ത്രങ്ങൾ ഓൺലൈനായി വിറ്റും അവർ പണമുണ്ടാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം തനിക്കറിയാമായിരുന്നെങ്കിലും മിണ്ടാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും ജെനാൻ പറഞ്ഞു. മരണത്തിന്റെ തലേന്നും താനും ബേത്തുമായി അവളുടെ വഴിവിട്ട പോക്കിനെച്ചൊല്ലി വഴക്കടിച്ചിരുന്നതായും ജെനാൻ പറഞ്ഞു.
പബ്ബുകളിൽപ്പോവുകയും ഇടപാടുകാരെ കണ്ടെത്തി പണമുണ്ടാക്കുകയുമായിരുന്നു ബേത്തിന്റെ തീരി. ജെനാനെ പബ്ബുകൾക്ക് പുറത്ത് ഇരുത്തിയിട്ടാവും പോവുക. ഇങ്ങനെ നേടുന്ന പണമൊക്കെ അന്നുതന്നെ നശിപ്പിക്കുകയും ചെയ്തിരുന്നു. പലപ്പോഴും വലിയ ഹോട്ടലുകളിൽ മുറിയെടുത്ത് ജെനാനൊപ്പം തങ്ങാനും ബേത്ത് ശ്രമിച്ചിരുന്നു.
താനും മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നുവെന്നും അതുകൊണ്ട് ബേത്തിന്റെ പ്രവർത്തികളെ വേണ്ടവിധത്തിൽ നിയന്ത്രിക്കാനായില്ലെന്ന് ജെനാൻ പറയുന്നു. പണം താൻ കണ്ടെത്താമെന്ന് പറഞ്ഞങ്കിലും ബേത്ത് അതിന് തയ്യാറായിരുന്നില്ല. ഇതിന്റെ പേരിലാണ് എല്ലായ്‌പ്പോഴും തങ്ങൾ വഴക്കടിച്ചിരുന്നതെന്നും അയാൾ പറയുന്നു. വെബ്കാം ഷോകളിൽ പുരുഷന്മാരുമായി സെക്‌സിലേർപ്പെട്ടും പണമുണ്ടാക്കിയിരുന്നു. ബേത്തിന്റെ ഉപയോഗിച്ച അടിവസ്ത്രങ്ങൾ 30 പൗണ്ടിനുവരെ ഓൺലൈനിൽ വിറ്റുപോയിരുന്നു.
മികച്ചൊരു വയലിനിസ്റ്റ് കൂടിയായിരുന്ന ബേത്തിനെ കുടുംബത്തിൽ ലിങ് ലിങ് എന്നാണ് വിളിച്ചിരുന്നത്. ബേത്തിനെ 18-ാമത്തെ പിറന്നാളിനാണ് ജെനാൻ കണ്ടുമുട്ടുന്നത്. തങ്ങൾ തമ്മിൽ പത്തുമാസത്തെ ബന്ധമാണുണ്ടായിരുന്നതെന്നും ജെനാൻ പറയുന്നു. തന്നെ കുടുംബത്തിൽ അംഗീകരിച്ചിരുന്ന അർധസഹോദരൻ മിലോയുടെ ആത്മത്യയോടെയാണ് ബേത്ത് മയക്കുമരുന്നിന് പൂർണണായും അടിമയായത്.
മാർച്ച് ആറിന് വെസ്റ്റ് ലണ്ടനിലെ നോട്ടിങ്ങാം ഹില്ലിലുള്ള ഒരു വീട്ടിൽ കൊക്കെയ്ൻ പാർട്ടിക്ക് പോയതായിരുന്നു തങ്ങളെന്ന് ജെനാൻ പറഞ്ഞു. വൈൻ വാങ്ങാനാവശ്യപ്പെട്ടതിനെത്തുടർന്ന് താൻ വിരുന്നിനിടെ പുറത്തുപോയി. 11.30-ഓടെ തിരിച്ചുവരുമ്പോൾ സോഫയിൽ കിടക്കുകയായിരുന്നു ബേത്ത്. താനും ഉറങ്ങാൻ പോയി. എന്നാൽ, രാത്രി ഒന്നരയോടെ എഴുന്നേറ്റ താൻ നോക്കുമ്പോൾ, സോഫയിൽ ബേത്ത് മരിച്ചുകിടക്കുന്നതായി കാണുകയായിരുന്നുവെന്നും ജെനാൻ പറയുന്നു. അമിതമായ തോതിൽ കൊ്‌ക്കെയ്‌നും ഹെറോയിനും ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദ്രോഗബാധയുണ്ടായതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.