- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരിക്കുന്ന കളിക്കാരൻ സ്ത്രീ ആണെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി എതിർ ടീം; ഫുട്‌ബോളിൽ സ്ത്രീകൾ മോശക്കാരല്ലെന്ന് ഒരു യുവതി തെളിയിച്ചത് ഇങ്ങനെ
സ്ത്രീപുരുഷ സമത്വമൊക്കെ എല്ലാവരും പറയുമെങ്കിലും ചില കാര്യങ്ങൾ സ്ത്രീകൾക്ക് ചെയ്ത് വിജയിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണ. ഉദാഹരണമായി ഫുട്‌ബോൾ പോലുള്ള കായിക ഇനങ്ങൾ അവർ കളിക്കാറുണ്ടെങ്കിലും അതിൽ പുരുഷന്മാർക്കൊപ്പം കളിച്ച് മുന്നേറാൻ സ്ത്രീകൾക്കാവില്ലെന്നാണ് പൊതുവെയുള്ള സങ്കൽപം. എന്നാൽ പുരുഷന്മാർക്കൊപ്പം അവരുടെ
സ്ത്രീപുരുഷ സമത്വമൊക്കെ എല്ലാവരും പറയുമെങ്കിലും ചില കാര്യങ്ങൾ സ്ത്രീകൾക്ക് ചെയ്ത് വിജയിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണ. ഉദാഹരണമായി ഫുട്‌ബോൾ പോലുള്ള കായിക ഇനങ്ങൾ അവർ കളിക്കാറുണ്ടെങ്കിലും അതിൽ പുരുഷന്മാർക്കൊപ്പം കളിച്ച് മുന്നേറാൻ സ്ത്രീകൾക്കാവില്ലെന്നാണ് പൊതുവെയുള്ള സങ്കൽപം. എന്നാൽ പുരുഷന്മാർക്കൊപ്പം അവരുടെ ടീമിൽ പോലും എതിരാളികളെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് ബ്രെൻഡ പെരെസ് എന്ന 21കാരി തെളിയിച്ചിരിക്കുന്നത്.കുറ്റിത്താടിയും പൊടിമീശയുമായി തന്ത്രപരമായ നീക്കങ്ങളിലൂടെ വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരിക്കുന്ന കളിക്കാരൻ സത്രീ ആണെന്ന് തിരിച്ചറിഞ്ഞ് എതിർ ടീം ഞെട്ടിത്തരിച്ച് പോവുകയായിരുന്നു. ഫുട്‌ബോളിൽ സ്ത്രീകൾ മോശക്കാരല്ലെന്ന് ഇതിലൂടെ ബ്രെൻഡ തെളിയിക്കുകയായിരുന്നു.
തങ്ങളെ വിഷമവൃത്തത്തിലാക്കുന്ന കളിക്കാരൻ സ്ത്രീയാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് രണ്ട് ഡിഫെൻഡർമാരായിരുന്നു. ഇതിനെത്തുടർന്ന് ബ്രെൻഡ തന്റെ വ്യാജ താടിയും വിഗും എടുത്ത് മാറ്റി ഫ്രീകിക്കിന് തയ്യാറെടുക്കുകയും ചെയ്തു. ഒരു സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ ബ്രെൻഡ തന്റെ അതുല്യമായ കഴിവുകളിലൂടെയാണ് എതിരാളികളെ വിസ്മയത്തിലാക്കിയത്.സ്പാനിഷ് ടിവി ഷോ ആയ എൽ ഹോർമിഗ്യൂറോ ഡിസ്‌ട്രോയ് സം മിത്ത്‌സിന് വേണ്ടി ഈ നിമിഷങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. ബ്രെൻഡ എന്ന 21കാരിയായ പ്രഫഷണൽ ഫുട്‌ബോളർ ഏഴ് മണിക്കൂർ നേരം മെയ്‌ക്കപ്പിട്ടാമ് ഡാനി പെരെസ് എന്ന കളിക്കാരന്റെ രൂപത്തിലേക്ക് മാറി കളത്തിലിറങ്ങിയത്. മാഡ്രിഡിൽ വച്ച് നടന്ന നോൺ ലീഗ് മാച്ചിൽ 21 പുരുഷന്മാർക്കൊപ്പമാണ് അവർ തീപാറുന്ന പ്രകടനം നടത്തിയിരിക്കുന്നത്.
ഒരു സ്‌പെഷ്യലിസ്റ്റ് മേക്കപ്പ് ആർട്ടിസ്റ്റാണ് ഇവരെ ഈ വിധത്തിൽ മേക്കപ്പ് ചെയ്ത് മാറ്റിയെടുത്തത്. ലാറ്റക്‌സിൽ നിന്നും നിർമ്മിച്ചെടുത്ത ഒരു ഫേഷ്യൽ മാസ്‌ക്, കുറ്റിത്താടി, വിഗ് , ഗ്ലൗസ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ഈ രൂപാന്തരം നടത്തിയത്.റഫറി, മാനേജർ തുടങ്ങിയവർക്ക് മാത്രമെ ബ്രെൻഡയുടെ യഥാർത്ഥ ഐഡന്റിറ്റി അറിയുമായിരുന്നുള്ളൂ. മറഡോണ സ്‌റ്റൈൽ റൗലറ്റ്‌സ് പരമ്പരയ്ക്ക് ശേഷമായിരുന്നു ബ്രെൻഡയുടെ ആദ്യഗോൾ പിറന്നത്.തുടർന്ന് അവരുടെ പക്കൽ ബോൾ കിട്ടുമ്പോൾ ഗ്യാലറിയിലിരിക്കുന്ന ചിലർ പ്രതീക്ഷയോടെ ആർത്ത് വിളിക്കുന്നതും കാണാമായിരുന്നു.
ബോക്‌സിന്റെ ഔട്ട്‌സൈഡിൽ നിന്നും അവർ ഒരു ഫ്രീകിക്കിനൊരുങ്ങും വരെ ആർക്കും ബ്രെൻഡയുടെ യഥാർത്ഥ വ്യക്തിത്വം തിരിച്ചറിയയാൻ സാധിച്ചിരുന്നില്ല. ഇതു സംബന്ധിച്ച വീഡിയോ വൈറലായി പടരുന്നുണ്ട്. എൽ ഹോർമിഗ്യൂറോയുടെ ഫേസ്‌ബുക്ക് പേജിൽ അഞ്ച് മില്യൺ പേരാണ് കണ്ടിരിക്കുന്നത്.യൂട്യൂബിൽ ആയിരക്കണക്കിന് പേരാണിത് കണ്ടിരിക്കുന്നത്. പ്രഫഷണൽ ഫുട്‌ബോളറായ ജോക്യൂൻ സാൻചെസുമായുള്ള അഭിമുഖത്തിനിടയിലാണീ വീഡിയോ പ്രക്ഷേപണം ചെയ്തിരിക്കുന്നത്. ഈ ഇന്റർവ്യൂവിന്റെ ഓഡിൻസിൽ ഒരാളായ ബ്രെൻഡ തുടർന്ന് സ്റ്റേജിലേക്ക് വരുകയും ചെയ്തു. തുടർന്ന് തന്റെ ഫുട്‌ബോൾ കഴിവുകൾ അവർ ഒരിക്കൽ കൂടി പ്രദർശിപ്പിക്കുകയും ചെയ്തു. സ്ത്രീകളുടെ ഫുട്‌ബോളിന് പുരുഷന്മാരുടെ ഫുട്‌ബോളിനൊപ്പം മാദ്ധ്യമ ശ്രദ്ധയോ പരിഗണനയോ ലഭിക്കാറില്ലെന്നാണ് എൽ ഹോർമിഗ്യുറോയുടെ സ്‌ക്രിപ്റ്റ് റൈറ്ററായ ജോർഡിഡ മോൾട്ടോ പറയുന്നത്.