- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ പ്രവർത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു ! ബൾഗേറിയൻ യുവ മാധ്യമപ്രവർത്തക വിക്ടോറിയ മാരിനോവയുടെ മരണത്തിൽ ഞെട്ടി മാധ്യമ ലോകം; മരണം കുറ്റാന്വേഷണം സംബന്ധിച്ച പരിപാടി ആരംഭിച്ച് ഒരു മാസത്തിനകം; ഈ വർഷം യൂറോപ്പിൽ കൊല്ലപ്പെട്ടത് വിക്ടോറിയയടക്കം മൂന്ന് മാധ്യമ പ്രവർത്തകർ
സോഫിയ: യുവ മാധ്യമപ്രവർത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന വാർത്ത കേട്ട ഞെട്ടലിലാണ് ലോകം. ബൾഗേറിയയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ടിവി മാധ്യമ പ്രവർത്തകയായ വിക്ടോറിയ മാരനേവയാണ് (30) കൊല്ലപ്പെട്ടത്. ശനിയാഴ്‌ച്ചയായിരുന്നു സംഭവം. റൂസ് എന്ന സ്ഥലത്തിന് സമീപത്തു നിന്നുമാണ് വിക്ടോറിയയുടെ മൃതദ്ദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി കുറ്റാന്വേഷണം സംബന്ധിച്ച ടെലിവിഷൻ പരിപാടിയുടെ അവതാരകയായിരുന്നു വിക്ടോറിയ. കൊലയ്ക്കു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മരിനോവയെ മരിച്ച നിലയിൽ കണ്ടെത്തിയ പാർക്കിനു സമീപം ഒരു മാനസികാരോഗ്യ കേന്ദ്രമുണ്ടെന്നും അവിടെയുള്ള ഏതെങ്കിലും രോഗിയാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ലൈഫ്സ്‌റ്റൈൽ ജേർണലിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്ന മരിനോവ സെപ്റ്റംബറിലാണ് 'ഡിറ്റക്ടർ' എന്ന അന്വേഷണാത്മക പരിപാടി അവതരിപ്പിക്കാൻ ആരംഭിച്ചത്. എന്നാൽ ഈ പരിപാടിയുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നുറപ്പിക്കാനാവില്ലെന്നും ഇവരുടെ
സോഫിയ: യുവ മാധ്യമപ്രവർത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന വാർത്ത കേട്ട ഞെട്ടലിലാണ് ലോകം. ബൾഗേറിയയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ടിവി മാധ്യമ പ്രവർത്തകയായ വിക്ടോറിയ മാരനേവയാണ് (30) കൊല്ലപ്പെട്ടത്. ശനിയാഴ്‌ച്ചയായിരുന്നു സംഭവം. റൂസ് എന്ന സ്ഥലത്തിന് സമീപത്തു നിന്നുമാണ് വിക്ടോറിയയുടെ മൃതദ്ദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി കുറ്റാന്വേഷണം സംബന്ധിച്ച ടെലിവിഷൻ പരിപാടിയുടെ അവതാരകയായിരുന്നു വിക്ടോറിയ. കൊലയ്ക്കു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
മരിനോവയെ മരിച്ച നിലയിൽ കണ്ടെത്തിയ പാർക്കിനു സമീപം ഒരു മാനസികാരോഗ്യ കേന്ദ്രമുണ്ടെന്നും അവിടെയുള്ള ഏതെങ്കിലും രോഗിയാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ലൈഫ്സ്‌റ്റൈൽ ജേർണലിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്ന മരിനോവ സെപ്റ്റംബറിലാണ് 'ഡിറ്റക്ടർ' എന്ന അന്വേഷണാത്മക പരിപാടി അവതരിപ്പിക്കാൻ ആരംഭിച്ചത്.
എന്നാൽ ഈ പരിപാടിയുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നുറപ്പിക്കാനാവില്ലെന്നും ഇവരുടെ മരണത്തിനു മുമ്പ് പരിപാടിയുടെ ഒരു എപ്പിസോഡ് മാത്രമാണ് പ്രക്ഷേപണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ മരിനോവ ഉൾപ്പെടെ മൂന്നു മാധ്യമപ്രവർത്തകരുടെ കൊലപാതകം യൂറോപ്പിലാകെ ചർച്ചാവിഷയമായിരിക്കുകയാണ്. മാധ്യമ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് മാധ്യമ ലോകത്തിന്റെ അഭിപ്രായം.