- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യലഹരിയിൽ സൈനിക വാഹനം തടഞ്ഞ് അതിക്രമം; ഡൽഹി സ്വദേശിനിയായ മോഡലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു
ഗ്വാളിയർ: മധ്യപ്രദേശിലെ ഗ്വാളിയറിൽ മദ്യപിച്ച് നടുറോഡിലിറങ്ങിയ 22കാരിയായ യുവതി സൈനിക വാഹനം തടഞ്ഞ് അതിക്രമം. ഡൽഹി സ്വദേശിനിയായ മോഡലിനെ വനിത കോൺസ്റ്റബിളിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തിരക്കേറിയ റോഡിലാണ് മദ്യപിച്ച ശേഷം യുവതി എത്തിയത്.
A 22-year-old model from Delhi created ruckus in an inebriated state in Gwalior she blocked an army vehicle started vandalising the vehicle, she pushed the jawan started arguing later a woman cop took her to the police station @ndtv @ndtvindia @GargiRawat @manishndtv pic.twitter.com/tdiqZF32EB
- Anurag Dwary (@Anurag_Dwary) September 10, 2021
സൈനിക വാഹനം തടഞ്ഞ് നിർത്തിയ ശേഷം വാഹനത്തിന്റെ മുൻഭാഗത്ത് ഇവർ ചവിട്ടുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. വാഹനത്തിൽ ചവിട്ടുന്നതിനിടെ ഇവരുടെ പോക്കറ്റിൽ നിന്ന് മദ്യക്കുപ്പി താഴേക്ക് വീഴുന്നുണ്ട്.
സൈനിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ ഇവരോട് വഴിയിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടപ്പോൾ യുവതി തർക്കിക്കുകയും ഡ്രൈവറെ തള്ളിമാറ്റുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തിയ ശേഷം വനിത കോൺസ്റ്റബിളിന്റെ നേതൃത്വത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ എക്സൈസ് നിയമത്തിന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.
ന്യൂസ് ഡെസ്ക്