- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുലയൂട്ടാനുള്ള മുറി ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി നിന്ന് പാലുകൊടുക്കൂവെന്ന്' ഷോപ്പിങ് മാൾ ജീവനക്കാരൻ; കൊൽക്കത്തയിലെ സൗത്ത് സിറ്റി മാളിനെതിരെ പ്രതിഷേധം ശക്തം; ഏഴ് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി യുവതിക്ക് നേരിടേണ്ടി വന്നത് വൻ അപമാനം; സംഗതി പുറം ലോകമറിഞ്ഞത് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ; സമൂഹമാധ്യമത്തിലും മാൾ അധികൃതർക്കെതിരെ വിമർശനവർഷം
കൊൽക്കത്ത : കുഞ്ഞിന് പാലുകൊടുക്കനായി ഫീഡിങ് റൂം ചോദിച്ച യുവതിയെ ഷോപ്പിങ് മാൾ ജീവനക്കാരൻ അപമാനിച്ചെന്ന് പരാതി. കൊൽക്കത്തയിലുള്ള സൗത്ത് സിറ്റി മാളിലാണ് സംഭവം. ഇവിടത്തെ ഏറ്റവും തിരക്കേറിയ മാളുകളിലൊന്നാണിത്. കുഞ്ഞിനെ മുലയുട്ടുന്നതിനായി ഫീഡിങ് റും ചോദിച്ചപ്പോൾ മാളിൽ അതിനായി പ്രത്യേകം മുറിയില്ലെന്നും ശുചിമുറിയിൽ പോയി പാലുകൊടുക്കുവെന്നാണ് മാൾ ജീവനക്കാരൻ യുവതിയോട് പറഞ്ഞത്. ഏഴ് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി വന്ന യുവതിയോടാണ് ജീവനക്കാരൻ മോശമായി പെരുമാറിയത്. ഇതിനു പിന്നാലെ യുവതി ഫേസ്‌ബുക്ക് പേജിൽ സംഭവത്തെ കുറിച്ച് പോസ്റ്റിട്ടു. 'മുലയൂട്ടാനൊരു സ്ഥലം പോലുമില്ലാതെ എന്തൊരു മാളാണിത്? വലിപ്പം മാത്രമേയുള്ളൂ ഉപയോഗമില്ല. നിങ്ങളുടെ ജീവനക്കാരൻ എന്നോട് ടോയ്ലറ്റിൽ പോയി കുഞ്ഞിന് പാലുകൊടുക്കൂവെന്നാണ് പറഞ്ഞത്. വൃത്തികെട്ട സ്ഥലം ' എന്നായിരുന്നു ഷോപ്പിങ് മാളിന്റെ പേജിൽ അഭിലാഷ അരൂപ്ദാസ് എന്ന യുവതി കുറിച്ചത്. യുവതിയുടെ കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെ 'ചെല്ലുന്ന സ്ഥലമെല്ലാം നിങ്ങളുടെ വീടല്ലെന്നും വീട്ടിലെ സൗകര്യങ്
കൊൽക്കത്ത : കുഞ്ഞിന് പാലുകൊടുക്കനായി ഫീഡിങ് റൂം ചോദിച്ച യുവതിയെ ഷോപ്പിങ് മാൾ ജീവനക്കാരൻ അപമാനിച്ചെന്ന് പരാതി. കൊൽക്കത്തയിലുള്ള സൗത്ത് സിറ്റി മാളിലാണ് സംഭവം. ഇവിടത്തെ ഏറ്റവും തിരക്കേറിയ മാളുകളിലൊന്നാണിത്. കുഞ്ഞിനെ മുലയുട്ടുന്നതിനായി ഫീഡിങ് റും ചോദിച്ചപ്പോൾ മാളിൽ അതിനായി പ്രത്യേകം മുറിയില്ലെന്നും ശുചിമുറിയിൽ പോയി പാലുകൊടുക്കുവെന്നാണ് മാൾ ജീവനക്കാരൻ യുവതിയോട് പറഞ്ഞത്. ഏഴ് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി വന്ന യുവതിയോടാണ് ജീവനക്കാരൻ മോശമായി പെരുമാറിയത്.
ഇതിനു പിന്നാലെ യുവതി ഫേസ്‌ബുക്ക് പേജിൽ സംഭവത്തെ കുറിച്ച് പോസ്റ്റിട്ടു. 'മുലയൂട്ടാനൊരു സ്ഥലം പോലുമില്ലാതെ എന്തൊരു മാളാണിത്? വലിപ്പം മാത്രമേയുള്ളൂ ഉപയോഗമില്ല. നിങ്ങളുടെ ജീവനക്കാരൻ എന്നോട് ടോയ്ലറ്റിൽ പോയി കുഞ്ഞിന് പാലുകൊടുക്കൂവെന്നാണ് പറഞ്ഞത്. വൃത്തികെട്ട സ്ഥലം ' എന്നായിരുന്നു ഷോപ്പിങ് മാളിന്റെ പേജിൽ അഭിലാഷ അരൂപ്ദാസ് എന്ന യുവതി കുറിച്ചത്.
യുവതിയുടെ കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെ 'ചെല്ലുന്ന സ്ഥലമെല്ലാം നിങ്ങളുടെ വീടല്ലെന്നും വീട്ടിലെ സൗകര്യങ്ങൾ പ്രതീക്ഷിക്കരുതെന്നും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാൻ പഠിക്കൂ ' എന്നുമായിരുന്നു മാൾ ജീവനക്കാരൻ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നിന്നും നൽകിയ മറുപടി. സംഗതി വൈറലായതോടെ മാൾ അധികൃതർക്കെതിരെ സമൂഹ മാധ്യമത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. എന്നാൽ അരമണിക്കൂറോളം മാളിൽ തിരഞ്ഞിട്ടും കുട്ടികൾക്കായുള്ള യാതൊരും സംവിധാനവും കണ്ടെത്താനായില്ല.
കുട്ടിക്ക് പാല് കൊടുക്കുന്നതിനായി ബഞ്ച് പോലും തനിക്ക് ലഭിച്ചില്ലെന്നും ഒടുവിൽ ട്രയൽ റൂമിൽ കയറിയാണ് പാല് കൊടുത്തതെന്നും യുവതി മറുപടിയായി എഴുതി. ജീവനക്കാരന്റെ കമന്റ് സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദമാണ് സൃഷ്ടിച്ചത്. അപമാനകരമാണ് മാൾ അധികൃതരുടെ മറുപടിയെന്നും കൺസ്യൂമർ കോർട്ടിനെ സമീപിക്കുമെന്നും യുവതി വ്യക്തമാക്കിയതോടെ കമന്റ് പേജിൽ നിന്നും ഡിലീറ്റ് ചെയ്തു. ഇതോടെ യുവതി അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.
വിവാദം രൂക്ഷമായതോടെ മാപ്പ് പറഞ്ഞ് മാൾ അധികൃതർ ഫേസ്‌ബുക്ക് പോസ്റ്റിട്ടു. ഷോപ്പിങ്മാളിന്റെ നിർമ്മാണം പൂർത്തിയാവാത്തതിനാൽ സംഭവിച്ചു പോയതാണെന്നും ബുദ്ധിമുട്ട് നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും അവർ കുറിച്ചു. കുട്ടികൾക്കായി ഒന്നാം നിലയിൽ ബേബി ചെയ്ഞ്ചിങ് റൂമുണ്ടെന്നും കിഡ്സ് ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
അപകീർത്തികരമായി കമന്റിട്ട ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പോസ്റ്റിൽ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ റിവ്യൂ ഓപ്ഷൻ പേജിൽ നിന്നും ഷോപ്പിങ്മാൾ അധികൃതർ നീക്കം ചെയ്യുകയായിരുന്നു. അതേസമയം, മാൾ അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.