ഘു ഉദ്യോഗ് ഭാരതിക്ക് തൃശൂർ ജില്ലയിൽ നാല് യൂണിറ്റുകൾ കൂടി രൂപീകരിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരൂവായൂർ, തൃശൂർ എന്നിവിടങ്ങളിലാണ് രൂപീകരണ യോഗങ്ങൾ നടന്നത്. ഈ മേഖലയിലെ ഉന്നമനത്തിനും സംരംഭകരുടെ പരിരക്ഷയ്ക്കുമായി എല്ലാ സഹകരണങ്ങളും ഉറപ്പും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതായി നാഷണൽ വർക്കിങ് കമ്മറ്റി മെമ്പർ എൻ കെ വിനോദ് അറിയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് എം ജി ബാബു, സംസ്ഥാന സെക്രട്ടറി ഹരിഹരൻ, ജില്ലാ പ്രസിഡന്റ് അജയ് കുമാർ, സംഗീത് എന്നിവർ സംസാരിച്ചു.