കാഞ്ഞങ്ങാട്: സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി പദാർത്ഥങ്ങളുടെവ്യാപനം തടയുന്നതിനും ഉപയോക്താക്കൾക്ക് ബോധവൽക്കരണം നടത്തുന്നതിനും പഞ്ചായത്ത്തലങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ കാഞ്ഞങ്ങാട്നടന്ന ജില്ലാ കമ്മിറ്റി രൂപീകരണ യോഗം കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു.

യോഗം സംസ്ഥാനവർക്കിങ് പ്രസിഡണ്ട് പി.എം.കെ കാഞ്ഞിയൂർ ഉൽഘാടനം ചെയ്തു.നൗഷാദ് ഇളംബാടിഅദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ടി.സലാം മുഖ്യ പ്രഭാഷണം നടത്തി.പി.പി. കുഞ്ഞബ്ദുല്ല, എം.എം.റഹ്മാൻ, സുഷീല രാജൻ, ബിന്ദു.എം,നജ്മ റാഫി,
മറിയക്കുഞ്ഞി, ബിന്ദു രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.ഖാലിദ് കൊളവയൽ
സ്വാഗതവും ഒ.ടി ഇബ്രാഹിം കാക്കടവ് നന്ദിയും പറഞ്ഞു

ഭാരവാഹികൾ:
നൗഷാദ് ഇളംബാടി (പ്രസിഡണ്ട്)ഖാലിദ് കൊളവയൽ (ജന. സെക്രട്ടറി) അബൂബക്കർ കാജ (ഖജാഞ്ചി )

വനിതാ വിങ്:

ബിന്ദു.എം (ചെയർപേഴ്‌സൺ) നജ്മ റാഫി (വൈ.ചെയർപേഴ്‌സൺ) മറിയക്കുഞ്ഞി (ജന. കൺവീനർ)ബിന്ദു രവീന്ദ്രൻ (ജോ. കൺവീനർ)