- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം ബസ് സ്റ്റാന്റിൽ മുഷിഞ്ഞ വേഷത്തിൽ നിന്നിരുന്ന അലിമുത്തുവിനെ വീട്ടിൽ കൊണ്ടു വന്നത് ഭാര്യയുടെ ആവശ്യ പ്രകാരം; കൽക്കണ്ടെന്ന് പറഞ്ഞ് കഴിച്ചത് എലി വിഷമോ? നെല്ലിമറ്റത്തെ ലൈലയുടെ മരണത്തിൽ ദുരൂഹത തുടരുന്നു
കോതമംഗലം; നെല്ലിമറ്റത്ത് വീട്ടിൽ യുവാവിനെയും യുവതിയെയും അവശനിലയിൽ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ യുവതി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ദൂരൂഹത വിട്ടൊഴിയുന്നില്ല. നേര്യമംഗലം മുഞ്ചക്കയ്ക്കൽ ഇബ്രാഹീമിന്റെ മകൾ ലൈല(40)യാണ് മരണപ്പെട്ടത്. ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തു അവശനിലയിൽ കളമശേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവം ഞെട്ടലുണ്ടാക്കിയെന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ലന്നും മരണമടഞ്ഞ ലൈലയുടെ ഭർത്താവ് ജോമോൻ മറുനാടനോട് വ്യക്തമാക്കി. വീട്ടിൽ ഒന്നിനും ഒരു കുറവുമില്ല .കൽക്കണ്ടം ആണെന്ന് കരുതി എലിവിഷം കഴിച്ചോ എന്നാണ് സംശയിക്കുന്നത്. ഇത് രണ്ടും അടുക്കളയിൽ ഒരു തട്ടിലാണ് സൂക്ഷിച്ചിരുന്നത്. എലിവിഷം വാങ്ങിയതും ബാക്കി സൂക്ഷിച്ചുവച്ചിരുന്നതുമെല്ലാം ലൈലക്കും അറിയാമായിരുന്നു. പിന്നെ എങ്ങിനെ ഇത് സംഭവിച്ചു എന്ന് മനസ്സിലാവുന്നില്ല. അലിമുത്തു ഉമ്മയെുടെ അകന്ന ബന്ധുവാണെന്ന് പറഞ്ഞ് ലൈല പരിചയപ്പെടുത്തുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് കോതമംഗലം ബസ്സ്റ്റാന്റിൽ മുഷിഞ്ഞ വേഷത്തിൽ നിന്നിരുന്ന അലിമുത്തുവിനെ വീട്ടിൽ കൊണ്ടുപോയി കുറച്ചുദിവസം കൂടെ നിർത്താമെന്നും പിന്നീട് കുറച്ച് പണംമൊക്കെ നൽകി പറഞ്ഞുവിടാമെന്നും അവൾ പറഞ്ഞു. ഞാൻ അയാളെ ആദ്യമായിട്ടാണ് കാണുന്നത്. ലൈല പറഞ്ഞപ്പോൾ വിശ്വസിച്ച് ,അലിമുത്തുവിനെ വീട്ടിലേക്ക് കൊണ്ടുപോയി. 4 ദിവസമായി അലിമുത്ത് വീട്ടിലുണ്ടായിരുന്നുവെന്നും ജോമോൻ വിശദമാക്കി. ഇടുക്കി സ്വദേശീയായ ജോമോനും ലൈലയും സ്‌നേഹിച്ച് വിവാഹം കഴിച്ചവരാണ്.
9 കൊല്ലത്തിലേറെയായി നെല്ലിമറ്റത്തും പരിസരപ്രദേശങ്ങളിലുമായി വാടക വീടുകളിൽ താമസിച്ചുവരികയായിരുന്നു. ജോമോൻ കോതമംഗലത്ത് സ്വകാര്യബസ്സിലെ ജീവനക്കാരനാണ്. ലൈല പട്ടാലിൽ ഒരുവിട്ടിൽ ജോലിക്ക് പോയിരുന്നു. ഇവർ തങ്ങളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ലന്നാണ് അയൽക്കാർ പറയുന്നത്. സംഭവം നാട്ടിൽ ചൂടേറിയ ചർച്ചയായി മാറിക്കഴിഞ്ഞു, ലൈലയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്. ഇന്നലെ പോസ്റ്റുമോർട്ടത്തിനുള്ള നടപടിക്രമങ്ങൾ പൊലീസ് പൂർത്തിയാക്കിയിരുന്നു. എന്നാൽ കോവിഡ് ടെസ്റ്റ് റിസൽട്ട് ലഭിക്കാത്തതിനാൽ നടന്നില്ല, ഇന്ന് പോസ്റ്റുമോർട്ടം നടക്കുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ജോമോനെയും കൂട്ടി ഊന്നുകൽ പൊലീസ് ഇന്ന് വീട്ടിൽ പരിശോധന നടത്തി. നെല്ലിമറ്റത്ത് മരുതുംപാറയിൽ ജെയിംസിന്റെ കെട്ടിടത്തിലാണ് ജോമോനും ലൈലയും താമസിച്ചിരുന്നത്. ലൈലയെും അലിമുത്തിനെയും ഊന്നുകൽ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
മറുനാടന് മലയാളി ലേഖകന്.