ഷാരൂഖ് ആരാധകർ കാത്തിരിക്കുന്ന ക്രൈം ആക്ഷൻ ത്രില്ലർ റയീസിലെ സണ്ണി ലിയോണിന്റെ ഡാൻസ് നമ്പർ പുറത്തെത്തി. സീനത്ത് അമൻ അഭിനയിച്ച് 1980ൽ പുറത്തുവന്ന 'കുർബാനി'യിലെ നിത്യഹരിതഗാനം 'ലൈലാ മേ ലൈലാ'യെ ഓർമ്മിപ്പിക്കുന്നതാണ് റയീസിലെ പാട്ട്. വൈറലാകുന്ന പാട്ടിലെ ഡാൻസിലെ സണ്ണിയുടെ പെർഫോമൻസ് കണ്ട് ഷാരൂഖിന്റെ ഭാര്യ ഗൗരിയും അഭിനന്ദനം അറിയിച്ചു.

ഷാരൂഖും അഭിനന്ദിച്ചെങ്കിലും ഗൗരിഖാനിൽ നിന്ന് കിട്ടിയത് സർപ്രൈസ് ആയിരുന്നു വെന്നാണ് സണ്ണി പറഞ്ഞു. ഗൗരി ഖാനെ പോലൊരു സ്ത്രീ തന്റെ പ്രകടനം കണ്ടതും വിലയിരുത്തിയതുമാണ് സണ്ണിയെ അത്ഭുതപ്പെടുത്തിയത്

പവ്നി പാണ്ഡെയാണ് ആലാപനം. ബോസ്‌കോ-സീസർ നൃത്തസംവിധാനം.രാഹുൽ ധോലക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ ഗുജറാത്തിലെ മദ്യവ്യവസായിയായ അധോലോക നായകനാണ്. റയീസ് അലാം.

റയീസ്ഖാന്റെ സാമ്രാജ്യം തകർക്കാനും ജയിലഴിക്കകത്താക്കാനും പ്രയത്നിക്കുന്ന എസിപി ഗുലാം പട്ടേലായി നവാസുദ്ദീൻ സിദ്ദീഖിയും ചിത്രത്തിലുണ്ട്. തൊണ്ണൂറുകളിൽ ഗുജറാത്തിൽ ജീവിച്ചിരുന്ന അധോലോക നായകനും മദ്യരാജാവുമായ അബ്ദുൾ ലത്തീഫിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം. ജനുവരി 25നാണ് റിലീസ്.