- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൾ ഒരു നുണച്ചിയാണ്... നിങ്ങൾക്കവളെ വിശ്വസിക്കാൻ പറ്റില്ല.. തെരേസ മേയെ ആക്രമിക്കുന്ന പാട്ട് യുകെയിലെ മ്യൂസിക്ക് ചാർട്ടിൽ രണ്ടാമതെത്തി; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നുണകൾ കോർത്തിണക്കിയ ആൽബം കാണാം
പ്രധാനമന്ത്രി തെരേസ മേയെ ഒരു നുണച്ചിയാണെന്ന് ആരോപിക്കുന്ന ' ലയർ ലയർ ജിഇ2017' എന്ന ആൽബം യുകെയിൽ സൂപ്പർ ഹിറ്റാകുന്നു. അവൾ ഒരു നുണച്ചിയാണ്...നിങ്ങൾക്കവളെ വിശ്വസിക്കാൻ പറ്റില്ല..തെരേസ മേയെ ആക്രമിക്കുന്ന പാട്ട് ഈ പാട്ട് യുകെയിലെ മ്യൂസിക്ക് ചാർട്ടിൽ രണ്ടാമതെത്തിയിരിക്കുകയാണിപ്പോൾ. പ്രധാനമന്ത്രിയുടെ നുണകൾ കോർത്തിണക്കിയാണ് ഈ ആൽബം തയ്യാറാക്കിയിരിക്കുന്നത്. ക്യാപ്റ്റൻ എസ്‌കെഎ തയ്യാറാക്കിയിരിക്കുന്ന ആൽബം ആമസോണിന്റെ പട്ടിക പ്രകാരം ബ്രിട്ടനിൽ മുൻനിരയിൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഗാനമായിരിക്കുന്നു. ഇതിന് പുറമെ ആപ്പിളിന്റെ ഐട്യൂൻസ് യുകെ ചാർട്ടിലാണീ ആൽബം രണ്ടാമതെത്തിയിരിക്കുന്നത്. ഇതുവരെ ഒരു റേഡിയോ സ്റ്റേഷനും ഇത് പ്രക്ഷേപണം ചെയ്യാൻ തയ്യാറായിട്ടില്ലെങ്കിലും ഇത്തരത്തിൽ ആൽബം ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളിൽ ടോറി പാർട്ടി പുലർത്തി വരുന്ന കർക്കശമായ ചെലവ് ചുരുക്കൽ നയത്തെയും ഈ ആൽബത്തിൽ കണക്കിന് പരിസഹിക്കുന്നുണ്ട്. എന്നാൽ തെരേസ വിവിധയിടങ്ങളിൽ വിവിധ കാലങ്ങളിൽ പ്രസംഗങ്ങളിലെ വാഗ്ദാനങ്ങളും പ്രഖ്യാപന
പ്രധാനമന്ത്രി തെരേസ മേയെ ഒരു നുണച്ചിയാണെന്ന് ആരോപിക്കുന്ന ' ലയർ ലയർ ജിഇ2017' എന്ന ആൽബം യുകെയിൽ സൂപ്പർ ഹിറ്റാകുന്നു. അവൾ ഒരു നുണച്ചിയാണ്...നിങ്ങൾക്കവളെ വിശ്വസിക്കാൻ പറ്റില്ല..തെരേസ മേയെ ആക്രമിക്കുന്ന പാട്ട് ഈ പാട്ട് യുകെയിലെ മ്യൂസിക്ക് ചാർട്ടിൽ രണ്ടാമതെത്തിയിരിക്കുകയാണിപ്പോൾ. പ്രധാനമന്ത്രിയുടെ നുണകൾ കോർത്തിണക്കിയാണ് ഈ ആൽബം തയ്യാറാക്കിയിരിക്കുന്നത്. ക്യാപ്റ്റൻ എസ്‌കെഎ തയ്യാറാക്കിയിരിക്കുന്ന ആൽബം ആമസോണിന്റെ പട്ടിക പ്രകാരം ബ്രിട്ടനിൽ മുൻനിരയിൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഗാനമായിരിക്കുന്നു.
ഇതിന് പുറമെ ആപ്പിളിന്റെ ഐട്യൂൻസ് യുകെ ചാർട്ടിലാണീ ആൽബം രണ്ടാമതെത്തിയിരിക്കുന്നത്. ഇതുവരെ ഒരു റേഡിയോ സ്റ്റേഷനും ഇത് പ്രക്ഷേപണം ചെയ്യാൻ തയ്യാറായിട്ടില്ലെങ്കിലും ഇത്തരത്തിൽ ആൽബം ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളിൽ ടോറി പാർട്ടി പുലർത്തി വരുന്ന കർക്കശമായ ചെലവ് ചുരുക്കൽ നയത്തെയും ഈ ആൽബത്തിൽ കണക്കിന് പരിസഹിക്കുന്നുണ്ട്. എന്നാൽ തെരേസ വിവിധയിടങ്ങളിൽ വിവിധ കാലങ്ങളിൽ പ്രസംഗങ്ങളിലെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും എടുത്ത് കാട്ടി അവർ പറഞ്ഞതിലധികവും കളവാണെന്ന് സമർത്ഥിക്കുന്നതിനുള്ള ബോധപൂർവമുള്ള ശ്രമം പാട്ടിൽ കാണാം.
എൻഎച്ച്എസ്, വിദ്യാഭ്യാസം, സോഷ്യൽ കെയർ, തുടങ്ങിയ നിർണായക മേഖലകൾക്ക് തെരേസ ഫണ്ട് വെട്ടിക്കുറച്ച് അവയെ പ്രതിസന്ധിയിലാക്കിയതിനെ ആൽബത്തിലൂടെ കടുത്ത വിമർശനവിധേയമാകുന്നുണ്ട്. ഇതിന് പുറമെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കിക്കില്ലെന്ന് ആവർത്തിച്ച് ഉറപ്പ് നൽകിയിരുന്ന തെരേസ അവസാനം അതിൽ നിന്നും മലക്കം മറിഞ്ഞ് പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെയും നിശിതമായി വിമർശിക്കുന്നുണ്ടീ ആൽബം. രാഷ്ട്രീയക്കാർ സാധാരണയായി കളവ് പറയുന്നവരാണെന്ന് നമുക്കേവർക്കും അറിയാമെന്നും എന്നാൽ തെരേസയെ പോലെ ഒരു നുണച്ചി മറ്റാരുമുണ്ടാവില്ലെന്നും ആൽബം പരിഹസിക്കുന്നു.
തെരേസയുടെ പിടിപ്പ് കേട് കാരണം നഴ്സുമാർ പട്ടിണി കിടക്കേണ്ടി വന്നുവെന്നും സ്‌കൂളുകൾ നശിച്ച് കൊണ്ടിരിക്കുന്നുവെന്നും ഇതിൽ മുന്നറിയിപ്പുണ്ട്.വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഈ പാട്ട് ടോപ്പ്40 സിംഗിൾസ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് പുതുതായി പ്രവേശനം നേടിയിരിക്കുന്നുവെന്നാണ് ദി ഒഫീഷ്യൽ ചാർട്ട് കമ്പനി വെളിപ്പെടുത്തുന്നത്. ബുധനാഴ്ച ഒഫീഷ്യൽ ചാർട്ട് അപ്ഡേറ്റിൽ ഇത് ഏഴാം സ്ഥാനത്തായിരുന്നു. അന്ന് 30,000 പേരായിരുന്നു ഇത് ഡൗൺലോഡ് ചെയ്തിരുന്നത്. ഈ ട്രാക്ക് ഒരു ലക്ഷത്തിലധികം പ്രാവശ്യമാണ് സ്ട്രീം ചെയ്യപ്പെട്ടിരിക്കുന്നത്.
ആൽബം പുറത്തിറക്കിയ ക്യാപ്റ്റൻ എസ്‌കെയെ ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാൻഡാണ്. പ്രൊഡ്യൂസറായ ജാക്കെ പെയിന്ററാണിതിന് നേതൃത്വം നൽകുന്നത്. ഒഫീഷ്യൽ ചാർട്ടുകളിൽ ഈ ആൽബത്തെ നമ്പർ വണ്ണാക്കുകയാണ് ഇവരുടെ ലക്ഷ്യം. തങ്ങളുടെ സന്ദേശം പ്രതിധ്വനി കൊള്ളുന്നതിൽ ആവേശം തോന്നുന്നുവെന്നാണ് പെയിന്റർ പ്രതികരിച്ചിരിക്കുന്നത്. ഈ ആൽബത്തിൽ നിന്നും ലഭിക്കുന്ന പണം ഫുഡ് ബാങ്കുകൾക്കും ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾക്കും വേണ്ടി സംഭാവന നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. സമ്പന്നർക്ക് വേണ്ടി നിലകൊള്ളുന്ന ഈ സർക്കാരിൽ ജനത്തിനുള്ള അമർഷമാണ് ഈ ആൽബം സൂപ്പർഹിറ്റായതിന് കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.