- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലഖിംപുർ ഖേരി ആക്രമണം: ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല; കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
ലഖ്നൗ: ലഖിംപുർ ഖേരി കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല. ആശിഷ് മിശ്രയുടെ ജാമ്യഹർജി ലഖിംപുർ ഖേരി കോടതി തള്ളി. ആശിഷിനൊപ്പമുണ്ടായിരുന്ന ആശിഷ് പാണ്ഡെയുടെ ജാമ്യഹർജിയും തള്ളിയിട്ടുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇതുവരെ ആറ് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ വാഹനമിടിച്ചു കർഷകരെ കൊലപ്പെടുത്തിയെന്നതാണ് കേസ്.
ലഖിംപുർ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂർ ചോദ്യം ചെയ്തതിനു ശേശമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലയച്ചു.
ന്യൂസ് ഡെസ്ക്
Next Story