തിരുവനന്തപുരം: ആറ്റുകാലമ്മയുടെ പുണ്യം തേടി നാനാജാതി മതസ്ഥരുടെ സംഗമായി ആറ്റുകാൽ പൊങ്കാല ആരംഭിച്ചു. ഏകദേശം 40 ലക്ഷത്തോളം ഭക്തർ ആറ്റുകാലിൽ എത്തിച്ചേർന്നിട്ടുണ്ട്. ലക്ഷങ്ങളെ സാക്ഷി നിർത്തി മേൽശാന്തി അരുൺ നമ്പുതിരി ഭണ്ഡാര അടുപ്പിൽ നിന്ന് തീ പകർന്നു.ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശരണ മന്ത്രങ്ങൾ മുകരിതമായി.

കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമാണ് പൊങ്കാല. ഉച്ചയ്ക്ക് 2.15നാണ് നൈവേദ്യം. ദിവസങ്ങൾക്ക് മുമ്പു തന്നെ ഭക്തർ ഇവിടെ സ്ഥാനം പിടിച്ചിരുന്നു. ക്ഷേത്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു കഴിഞ്ഞുവിവിധ വകുപ്പുകളുടെയും കോർപ്പറേഷന്റെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പൊങ്കാലക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.

തിരക്ക് നിയന്ത്രിക്കാൻ ആറ്റുകാൽ ക്ഷേത്രപരിസരത്ത് നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ നടത്തുന്നുണ്ട്. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. 200 പിങ്ക് വളന്റിയർമാരെ നിയോഗിച്ചുകഴിഞ്ഞു. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്