- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുത്വരാഷ്ട്രീയത്തിനോട് അടിമപ്പെടുത്താനുള്ള ശ്രമം; ജനജീവിതം അട്ടിമറിക്കുന്നു; കാവി അജണ്ടയും കോർപ്പറേറ്റ് അജണ്ടുയം നടപ്പാക്കുന്നു; തെങ്ങുകൾക്ക് പോലും കാവി നിറം; ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്‌മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയം; മുഖ്യമന്ത്രി പിണറായി വിജയന്റേത് കടുത്ത വിമർശനം; പിന്തുണച്ച് നിയമസഭയും
തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്‌മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്ന് കേരളാ നിയമസഭയിൽ പ്രമേയം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷം നേരത്തെ തന്നെ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതിനാൽ ഏകകണ്‌ഠേനയാകും നിയമസഭ പ്രമേയം പാസാക്കുക.
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ അതിരൂക്ഷ വിമർശനമാണുള്ളത്. ലക്ഷദ്വീപിന്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്‌മിനിസ്‌ട്രേറ്റർ വെല്ലുവിളി ഉയർത്തുന്നുന്നുവും പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗ്ഗവും സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയം ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെടുന്നതാണ് കേരള നിയമസഭ പ്രമേയം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്നു പ്രമേയത്തിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്.
ലക്ഷദ്വീപിൽ നടക്കുന്നത് കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപിന്റെ ഭാവി ഇരുൾ അടഞ്ഞു പോകും വിധം ഉള്ള പരിഷ്‌ക്കാരങ്ങളാണ് നടക്കുന്നതെന്നും സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാണ് ദ്വീപെന്ന് മുഖ്യമന്ത്രിയുടെ പ്രമേയം. അഡ്‌മിനിസ്‌ട്രേറ്ററെ നീക്കണം എന്ന് പ്രമേയം ആവശ്യപ്പെടുന്നു. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ താൽപര്യങ്ങൾ ഉദ്യോഗസ്ഥനിലൂടെ നടപ്പാക്കുന്നു. രണ്ട് കുട്ടികളിൽ അധികം ഉള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നത് കേട്ടു കേൾവി ഇല്ലാത്ത പരാമർശം.
ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണെന്നും, ദ്വീപ് ജനതയുടെ ജീവിതം തകർക്കാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പ്രത്യേക പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റ് താൽപ്പര്യങ്ങളും ദ്വീപിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും ദ്വീപ് വാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി. തെങ്ങുകളിൽ കാവി നിറം പൂശുന്നതും ആർ എസ് എസ് വൽകരണമാണെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന കർത്തവ്യം നിറവേറ്റുന്നതിനു പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗിക തലത്തിൽനിന്നുതന്നെ ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്നു പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ഭരണകൂടത്തിനു വ്യക്തികളുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കാൻ അമിതാധികാരം നൽകുന്ന വ്യവസ്ഥ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ ധാരാളം ആളുകളെ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽനിന്നും പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള സാമ്പത്തിക അസമത്വങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടവരുത്തും.
ഇന്നു ലക്ഷദ്വീപിൽ കാണുന്നതിനു സമാനമായ രീതിയിൽ രാജ്യത്തിന്റെ നാനാത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങൾ ഇന്ത്യയിലെ മറ്റിടങ്ങളിലും ആസൂത്രിതമായി നടത്തുന്നുണ്ട്. അവയുടെ പരിണിത ഫലങ്ങൾ ദുരന്തമായിരുന്നു. ലക്ഷദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. കേരളം ആ ആശങ്ക പങ്കുവയ്ക്കുന്നു. കൊളോണിയൽ ഭരണാധികാരികളുടെ ചെയ്തികളെപോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കൽപ്പിക്കുന്ന സാംസ്‌കാരിക തനിമയ്ക്കുമേൽ ആക്രമണം നടക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്കും ഇന്ന് തുടക്കമാകും. കെ കെ ശൈലജയാകും ചർച്ചക്ക് തുടക്കമിടുക. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച തുടങ്ങിവെക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നയപ്രഖ്യാപനത്തോടുള്ള എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
പ്രസംഗത്തിലും അത് തുടരും. ഈയാഴ്ച ചോദ്യോത്തരവേളയുണ്ടായിരിക്കില്ല. പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കിൽ അതാകും ആദ്യനടപടി. അതിന് ശേഷമാകും ലക്ഷദ്വീപ് പ്രമേയം. അടിയന്തിരപ്രമേയം ഇല്ലെങ്കിൽ പ്രമേയത്തോടെ സഭാനടപടി തുടങ്ങും.
മറുനാടന് മലയാളി ബ്യൂറോ