- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിൽ നിന്നുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക്; ആറ് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി അഡ്‌മിനിസ്‌ട്രേഷൻ; ബേപ്പൂരിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനടക്കം ആറു പേരെ മാറ്റി നിയോഗിച്ചു
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണമായും മംഗലാപുരം തുറമുഖത്തു കൂടിയാക്കാൻ തീരുമാനം. മംഗലാപുരം തുറമുഖത്തെ സേവനം വർധിപ്പിക്കാൻ ആറ് നോഡൽ ഓഫീസർമാരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ നിയോഗിച്ചു. ബേപ്പൂരിൽ വേണ്ടത്ര സൗകര്യങ്ങൾ പോരെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ അഡ്‌മിനിസ്‌ട്രേഷൻ തുടങ്ങിയിരുന്നു.
ബേപ്പൂരിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനടക്കം ആറു പേരെയാണ് മംഗലാപുരം തുറമുഖത്തേക്ക് നിയമിച്ചത്. ബേപ്പൂർ അസി. ഡയറക്ടർ സീദിക്കോയ അടക്കം ഉള്ളവർക്കാണ് മംഗലാപുരം ചുമതല. അതേസമയം, ലക്ഷദ്വീപിൽ നിന്നുള്ള ചരക്ക് നീക്കം പൂർണമായും ബേപ്പൂർ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങൾ കേരള സർക്കാർ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു.
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പൽ സർവീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ദ്വീപിലേക്ക് കൂടുതൽ യാത്രാക്കപ്പലുകൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികൾക്ക് ആവശ്യമായ സഹായങ്ങൾ എല്ലാം കേരള സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ലക്ഷദ്വീപിൽ നിന്നുള്ള ബിജെപി നേതാക്കളടക്കമുള്ള പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ലക്ഷദ്വീപിൽ നിലനിൽക്കുന്ന മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായും മന്ത്രി പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്